സ്വയം പ്രതിരോധ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Friday, May 27, 2022 1:01 AM IST
പാ​ല​ക്കാ​ട്: പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലും മ​റ്റും വ​നി​ത​ക​ൾ നേ​രി​ടു​ന്ന അ​തി​ക്ര​മ​ങ്ങ​ളും ചൂ​ഷ​ണ​ങ്ങ​ളും മാ​ന​സി​ക​വും കാ​യി​ക​വു​മാ​യ രീ​തി​യി​ൽ സ്വ​യം പ്ര​തി​രോ​ധി​ക്കു​വാ​ൻ പ്രാ​പ്ത​മാ​ക്ക​ത്ത​ക്ക രീ​തി​യി​ൽ വ​നി​ത​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ജി​ല്ലാ ജ​ന​മൈ​ത്രി നോ​ഡ​ൽ ഓ​ഫീ​സ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഹേ​മാം​ബി​ക ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സെ​ൽ​ഫ് ഡി​ഫ​ൻ​സി​ൽ മാ​സ്റ്റ​ർ ട്രൈ​നിം​ഗ് ല​ഭി​ച്ച പ്ര​വീ​ണ, ദൃ​ശ്യ, സോ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തു​പ്പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 18 വ​ള്ളി​ക്കോ​ട് ജ​ന​കീ​യ വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്രാ​മീ​ണ ഗ്ര​ന്ഥാ​ല​യ​ത്തി​ൽ വ​ച്ച് ഹേ​മാം​ബി​ക ന​ഗ​ർ ജ​ന​മൈ​ത്രി പോ​ലീ​സ് സെ​ൽ​ഫ് ഡി​ഫ​ൻ​സ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ ആ​റു​മു​ഖ​ൻ ക്ലാ​സി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ച​ട​ങ്ങി​ൽ ജ​ന​കീ​യ വാ​യ​ന​ശാ​ല​യു​ടെ പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വാ​ർ​ഡ് മെ​ന്പ​ർ ജാ​സ്മി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​ന​ശാ​ല വ​നി​താ വി​ഭാ​ഗം മെ​ന്പ​ർ​മാ​രാ​യ ജ​യ​ശ്രീ സ്വാ​ഗ​ത​വും സ്വ​പ്ന ന​ന്ദി​യും പ​റ​ഞ്ഞു. ക്ലാ​സി​ൽ 50 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു.