സ്വ​യം​തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ തൊ​ഴി​ൽ ല​ഭ്യ​ത ഉ​റ​പ്പാ​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
Friday, May 27, 2022 11:19 PM IST
പാലക്കാട്: സ്വ​യം​തൊ​ഴി​ൽ പ​രി​ശീ​ല​ന പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നി​ര​വ​ധി പേ​ർ​ക്ക് തൊ​ഴി​ൽ ഉ​റ​പ്പാ​ക്കി വ​രു​ന്നു. എ​സ്എ​സ്​എ​ൽ​സി, പ്ല​സ് ടു ​തോ​റ്റു പോ​കു​ന്ന​വ​രെ താ​ത്പ​ര്യ​മു​ള്ള മേ​ഖ​ല​യി​ലേ​ക്ക് വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ സ​ഹാ​യ​ക​ര​മാ​യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​ലോ​ചി​ക്കു​ന്നു​ണ്ട്.
മി​ക​ച്ച വി​ദ്യാ​ഭ്യാ​സം നേ​ടി​യ​വ​ർ​ക്ക് അ​തി​ന് അ​നു​സൃ​ത​മാ​യ തൊ​ഴി​ൽ നേ​ടു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി​നു​മോ​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം നൂ​റി​ലേ​റെ സ്ത്രീ​ക​ൾ ഫാ​ഷ​ൻ ഡി​സൈ​നി​ങ്ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ഴ്സു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഞ്ചി​ക്കോ​ട് വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് സ​മീ​പം ശി​ല്പി പാ​ർ​പ്പി​ട യൂ​ണി​റ്റി​ൽ പു​തി​യ കെ​ട്ടി​ടം നി​ർ​മ്മി​ച്ചി​ട്ടു​ണ്ട്.
പ​ട്ടി​ക​ജാ​തി വ​നി​ത​ക​ൾ​ക്ക് ടൈ​ല​റി​ങ്ങി​നും ഫാ​ഷ​ൻ ഡി​സൈ​നി​ങ്ങി​നു​മാ​യി സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി വ്യ​വ​സാ​യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി വ​രി​ക​യാ​ണ്. ചു​രു​ങ്ങി​യ​ത് 50 സ്ത്രീ​ക​ൾ​ക്കെ​ങ്കി​ലും ഇ​തി​ന്‍റെ ഭാ​ഗ​മാ​കാ​നും തൊ​ഴി​ൽ നേ​ടാ​നും ക​ഴി​യും