മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിനെതിരായ അവിശ്വാസ പ്രമേയം ജൂൺ നാലിന് ചർ‌ച്ചയ്ക്കെടുക്കും
Friday, May 27, 2022 11:20 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഉ​മ്മു സ​ൽ​മ്മ​യ്ക്കെ​തി​രേ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ന​ൽ​കി​യ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ജൂ​ണ്‍ നാ​ലി​നു ച​ർ​ച്ച​യ്ക്കെ​ടു​ക്കും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 11 യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​ണ് പ്ര​സി​ഡ​ന്‍റി​നെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ന​ൽ​കി​യ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ സ്വാ​ഗ​തം ചെ​യ്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഉ​മ്മു​സ​ൽ​മ മ​ധു​രപ​ല​ഹാ​രം വി​ത​ര​ണം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മ​റ്റു​മാ​ണ് മ​ധു​രപ​ല​ഹാ​രം വി​ത​ര​ണം ചെ​യ്ത​ത്.
ത​ന്‍റെ ഭാ​ഗ​ത്താ​ണ് ശ​രി​യെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ്യ​മാ​യെ​ന്നും അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ ധൈ​ര്യ​പൂ​ർ​വം നേ​രി​ടു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷപാ​ത​വും പൊ​തു മു​ത​ൽ ദു​രു​പ​യോ​ഗ​വും ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത താ​ൻ അ​ഭി​മാ​ന​ത്തോ​ടെ​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കും.
സ്വ​ന്തം പാ​ർ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക്കെ​തി​രാ​യി അ​വ​രെ ദ്രോ​ഹി​ച്ചും ച​തി​ച്ചും പു​റ​ത്താ​ക്കി​യെ​ന്ന ക​ഥ ച​രി​ത്ര താ​ളു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്ത​ട്ടെ​യെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ഉ​മ്മു​സ​ൽ​മ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് യു​ഡി​എ​ഫി​ലെ 11 അം​ഗ​ങ്ങ​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രേ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ര​ണ്ടാ​മ​ത്തെ ത​വ​ണ​യാ​ണ് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഉ​മ്മു​സ​ൽ​മ​ക്കെ​തി​രെ അ​വി​ശ്വാ​സം കൊ​ണ്ട് വ​രു​ന്ന​ത്.
ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച​യി​ൽനി​ന്നു ലീ​ഗ് നേ​താ​ക്ക​ളു​ടെ നി​ർ​ദേ​ശ പ്ര​കാ​രം യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വി​ട്ടുനി​ന്ന​തി​നാ​ൽ പ്ര​മേ​യം ത​ള്ളി​പ്പോ​വു​ക​യാ​യി​രു​ന്നു. ആ​റു​മാ​സ​ക്കാ​ലം ക​ഴി​ഞ്ഞാ​ണ് വീ​ണ്ടും അ​വി​ശ്വാ​സ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
തു​ട​ർ​ന്ന് ഉ​മ്മു​സ​ൽ​മ​യു​ടേ​തെ​ന്നു പ​റ​യു​ന്ന രാ​ജി​ക്ക​ത്ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ല​ഭി​ക്കു​ക​യും ഉ​മ്മ സ​ൽ​മ​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.
രാ​ജി​ക്ക​ത്തി​ലെ ഒ​പ്പ് വ്യാ​ജ​മാ​ണെ​ന്ന് വാ​ദി​ച്ച ഉ​മ്മു​സ​ൽ​മ സം​സ്ഥാ​ന ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​ക​യും ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ഇ​വ​രു​ടെ രാ​ജി റ​ദ്ദു​ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വീ​ണ്ടും ഇ​വ​ർ പ്ര​സി​ഡ​ന്‍റാ​യി തു​ട​രു​ക​യാ​ണ്.
രാ​ജി​ക്ക​ത്തി​ലെ ഒ​പ്പ് വ്യാ​ജ​മാ​ണെ​ന്ന് ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​താ​യി ക​ഴി​ഞ്ഞ ദി​വ​സം ഉ​മ്മു​സ​ൽ​മ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു.
ഈ ​കേ​സ് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വീ​ണ്ടും അ​വി​ശ്വാ​സ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നി​ടെ ഉ​മ്മു​സ​ൽ​മ​യെ പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​താ​യി ലീ​ഗ് സം​സ്ഥാ​ന നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.