ഇ​ല​ക്ട്രി​ക് വെ​ഹി​ക്കി​ൾ ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​ൻ മ​ണ്ണാ​ർ​ക്കാ​ട്ടും
Friday, May 27, 2022 11:20 PM IST
മ​ണ്ണാ​ർ​ക്കാ​ട് : കെ​എ​സ്ഇ​ബി​യു​ടെ നൂ​ത​ന സം​രം​ഭങ്ങ​ളി​ൽ ഒ​ന്നാ​യ ഇ​ല​ക്ട്രി​ക് വെ​ഹി​ക്കി​ൾ ചാ​ർ​ജിം​ഗ് നി​ല​യ​ങ്ങ​ളു​ടെ ശൃം​ഖ​ല മ​ണ്ണാ​ർ​ക്കാ​ടും യാ​ഥാ​ർ​ഥ്യ​മാ​വു​ന്നു.
മ​ണ്ണാ​ർ​ക്കാ​ട് ഇ​ല​ക്ട്രി​ക്ക​ൽ ഡി​വി​ഷ​ന്‍റെ കീ​ഴി​ൽ മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ടു​ന്ന അ​ഗ​ളി, മ​ണ്ണാ​ർ​ക്കാ​ട് സ​ബ് സ്റ്റേ​ഷ​ൻ പ​രി​സ​രം, കോ​ട​തി​പ്പ​ടി, വ​ട്ട​ന്പ​ലം, അ​ല​ന​ല്ലൂ​ർ , ഒ​റ്റ​പ്പാ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ടു​ന്ന മ​ണ​ലും​പു​റം, കോ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ടു​ന്ന ത​ച്ചം​ന്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചാ​ർ​ജിം​ഗ് മെ​ഷീ​ൻ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​വു​ന്ന​ത്.
ഇ​ല​ക്ട്രി​ക് വെ​ഹി​ക്കി​ൾ ചാ​ർ​ജിം​ഗ് മെ​ഷീ​നി​ൽ നി​ന്നും ഒ​രു സ​മ​യം ഒ​രു ഇ​രു​ച​ക്ര വാ​ഹ​ന​മോ മു​ച്ച​ക്ര വാ​ഹ​ന​മോ ചാ​ർ​ജ് ചെ​യ്യാനാകും.
പൊ​തുജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യ​ത്തി​നു വേ​ണ്ടി​യാ​ണ് കെ​എ​സ്ഇ​ബി ഇ​ല​ക്ട്രി​ക് വെ​ഹി​ക്കി​ൾ ചാ​ർ​ജിം​ഗ് മെ​ഷീ​ൻ നി​ല​യ​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ എ​സ്.​ മൂ​ർ​ത്തി പ​റ​ഞ്ഞു.
ഇ​ല​ക്ട്രി​ക് വെ​ഹി​ക്കി​ൾ ചാ​ർ​ജിം​ഗ് നി​ല​യ​ങ്ങ​ളി​ൽ നി​ന്നു മൊ​ബൈ​ൽ ആ​പ്പ് വ​ഴി വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യാ​നാ​വും.
ഈ ​നി​ല​യ​ങ്ങ​ളു​ടെ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ജൂ​ണ്‍ ആ​ദ്യ വാ​ര​ത്തി​ൽ ഉ​ണ്ടാ​വു​മെ​ന്നും എ​സ്.​മൂ​ർ​ത്തി ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.