വിവിധ കേ​സുക​ളി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Friday, May 27, 2022 11:20 PM IST
ചി​റ്റൂ​ർ: ജി​ല്ല​യി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 18 കേ​സു​ക​ളി​ലെ പ്ര​തി​യെ ചി​റ്റൂ​ർ പോ​ലീ​സ് ത​മി​ഴ്നാ​ട്ടി​ൽനി​ന്ന് അ​റ​സ്റ്റു​ചെ​യ്തു.
തേ​നി ആ​ണ്ടി​പ്പ​ട്ടി ഓ​മ​രാ​ജ്യ​പു​രം അ​യ്യാ​വു തേ​വ​രു​ടെ മ​ക​ൻ ക​രു​ണാ​നി​ധി (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ജി​ല്ലാ പോ​ലീ​സ് നി​ർ​ദ്ദേ​ശ​പ്ര​കാ​രം ചി​റ്റൂ​ർ ഡി​വൈ​എ​സ്പി എ​ൻ.​സു​ന്ദ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ എ​ൻ.​ആ​ർ.​സു​ജി​ത്ത്, അ​ഡീ​ഷ​ണ​ൽ എ​സ്ഐ മു​ഹ​മ്മ​ദ്റാ​ഫി, സീ​നി​യ​ർ സി​പി​ഒ ടി.​പി. യേ​ശു​ദാ​സ് ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
പോ​ലീ​സ് വ​രു​ന്ന​ത​റി​ഞ്ഞ് പ്ര​തി ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
ചി​റ്റൂ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.