ജില്ലയിൽ ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകൾ 12,782 പേർ
Friday, May 27, 2022 11:20 PM IST
പാലക്കാട്: ഒ​റ്റ​പ്പെ​ട്ട് ക​ഴി​യു​ന്ന സ്ത്രീ​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, പ്രാ​യം അ​ടി​സ്ഥാ​ന​മാ​ക്കി തൊ​ഴി​ൽ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​വു​മാ​യി പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്.
വ​നി​താ ഘ​ട​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​തി​നാ​യി ജി​ല്ല​യി​ൽ ഒ​റ്റ​പ്പെ​ട്ട് ക​ഴി​യു​ന്ന സ്ത്രീ​ക​ളു​ടെ ക​ണ​ക്കെ​ടു​ത്തു.
ഇ​തി​ൽ 12,782 പേ​രാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. ഇ​വ​രു​ടെ പ്രാ​യം, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തൊ​ഴി​ൽ ക​ണ്ടെ​ത്തി ന​ൽ​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി​നു​മോ​ൾ അ​റി​യി​ച്ചു.
കോ​ഫി കി​യോ​സ്ക്, പ​ല​ഹാ​ര വ​ണ്ടി​ക​ൾ പോ​ലു​ള്ള സം​രം​ഭ​ങ്ങ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്രോ​ത്സാ​ഹി​പ്പി​ക്കും.
പിഎ​ച്ച്ഡി വ​രെ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ വി​ധ​വ​ക​ളെ ക​ണ്ടെ​ത്തി തൊ​ഴി​ൽ കേ​ന്ദ്രം, കോ​ഓ​പ്പ​റേ​റ്റീ​വ് കോ​ളേ​ജ് പോ​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ രൂ​പീ​ക​രി​ക്കാ​ൻ ക​ഴി​യു​മോ എ​ന്നും ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ആ​ലോ​ചി​ച്ചു വ​രി​ക​യാ​ണെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.