ആ​ന​ക്ക​ട്ടി​യി​ൽ പു​ള്ളി​മ​ാൻ വേ​ട്ട: ആ​റു പേ​ർ അ​റ​സ്​റ്റി​ൽ
Friday, June 24, 2022 1:17 AM IST
കോ​യ​ന്പ​ത്തൂ​ർ : ആ​ന​ക്ക​ട്ടി​യി​ൽ പു​ള്ളി​മാ​നി​നെ വേ​ട്ട​യാ​ടി ഇ​റ​ച്ചി വി​ല്ക്കാ​ൻ ശ്ര​മി​ച്ച ആ​റു​പേ​ർ അ​റ​സ്റ്റി​ൽ. ആ​ന​ക്ക​ട്ടി മൂ​ങ്കി​ൽ​പ്പ​ള്ളം രം​ഗ​സ്വാ​മി (65), ബാ​ബു (40), സു​ബ്ര​ഹ്മ​ണി, രാ​മു (30), ശി​വ​ദാ​സ് (37), ക​ന്ദ​സ്വാ​മി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​നി​റ​ച്ചി വി​ല്ക്കു​ന്ന​താ​യി പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്.

രം​ഗ​സ്വാ​മി​യു​ടെ വ​ള​ർ​ത്തു​നാ​യ ​ഗം​ഗാ കാ​ൽ​വാ​യി​ക്കു സ​മീ​പ​ത്തു നി​ന്ന് പു​ള്ളി​മാ​നി​നെ വേ​ട്ട​യാ​ടു​ക​യും ഇ​റ​ച്ചി ഇ​വ​ർ ചേ​ർ​ന്ന് വി​ല്ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​വ​രി​ൽ നി​ന്നും പു​ള്ളി​മാ​നി​ന്‍റെ ത​ല, കൊ​ന്പ്, തോ​ൽ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. തു​ട​ർ​ന്ന് ഒ​രാ​ൾ​ക്ക് 25000 രൂ​പ വീ​തം ഒ​ന്ന​ര ല​ക്ഷം പി​ഴ ചു​മ​ത്തി.