വ​ണ്ടി​ത്താ​വ​ള​ത്തു പൈ​പ്പു​പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കുന്നു
Friday, June 24, 2022 1:19 AM IST
വ​ണ്ടി​ത്താ​വ​ളം: റോ​ഡ് വ​ക്ക​ത്ത് പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നു കു​ഴി​യെ​ടു​ക്കു​ന്ന​തി​നി​ടെ മു​ൻ​പു സ്ഥാ​പി​ച്ചി​രു​ന്ന പൈ​പ്പു​പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​യി റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട്. ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്താ​ണ് റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൈ​പ്പി​ട​ൽ ജോ​ലി ന​ട​ന്നു വ​രു​ന്ന​ത്. ജെ​സി​ബി ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച് കു​ഴി​യെ​ടു​ക്ക​ൽ ന​ട​ന്ന​ത്.

പൈ​പ്പു​പൊ​ട്ടി ജ​ല​ച്ചോ​ർ​ച്ച ഉ​ണ്ടാ​യ​തു ശ​രി​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ന്ന ആ​രോ​പ​ണ​വും നി​ല​വി​ലു​ണ്ട്. ര​ണ്ടാ​ഴ്ച​യാ​യി റോ​ഡി​ൽ വെ​ള്ളം​കെ​ട്ടി നി​ല്ക്കു​ന്ന​തി​നാ​ൽ ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ച് നി​ർ​മ്മി​ച്ച സം​സ്ഥാ​ന പാ​ത ന​ശി​ച്ചു വ​രി​ക​യാ​ണ്. സ​മീ​പ​ത്തു ത​ന്നെ​യു​ള്ള സ്കൂ​ളി​ലേ​ക്ക് വി​ദ്യാ​ർ​ത്ഥി​ക​ൾ ന​ട​ന്നു പോ​കുന്ന​തി​നും വെ​ള്ള​ക്കെ​ട്ട് വി​ഷ​മ​ക​ര​മാ​വു​ന്നു​ണ്ട്.