അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​ാതിരിക്കാൻ... പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി പാ​ത​യി​ൽ മ​ര​ങ്ങ​ൾ മു​റി​ച്ചു നീക്കിത്തുടങ്ങി
Friday, June 24, 2022 1:22 AM IST
ഒ​റ്റ​പ്പാ​ലം : പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി സം​സ്ഥാ​ന പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന മ​ര​ങ്ങ​ളും ചി​ല്ല​ക​ളും മു​റി​ച്ച് മാ​റ്റി.

പാ​ത​യി​ൽ വ​ർ​ധിച്ചു വ​രു​ന്ന അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നു​ള്ള മ​റ്റ് ന​ട​പ​ടി​ക​ളും തു​ട​ങ്ങി​യി​ട്ടു​ണ്ട്. പാ​ത​യി​ൽ അ​പ​ക​ട മ​ര​ണ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്താ​ലാ​ണ് ഈ ​ന​ട​പ​ടി.
വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യാ​ണ് മ​ര​ച്ചി​ല​ക​ൾ മു​റി​ച്ചു മാ​റ്റു​ന്ന​ത്. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ പാ​ത​യി​ലേ​ക്കു ച​രി​ഞ്ഞു നി​ല്ക്കു​ന്ന മ​ര​ച്ചി​ല്ല​ക​ൾ മു​റി​ച്ചു നീ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.

മ​ഴ പെ​യ്താ​ൽ റോ​ഡി​ൽ വെ​ള്ളം കെ​ട്ടി നി​ല്ക്കു​ന്ന പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പി​ഡ​ബ്ല്യു​ഡി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. പാ​ത​യോ​ര​ങ്ങ​ളി​ൽ ചാ​ലു​ക​ളി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കി​യാ​ണു വെ​ള്ളം ഒ​ഴു​കി പോ​കാ​നു​ള്ള ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യ​ത്. സ്ഥി​രം അ​പ​ക​ട മേ​ഖ​ല​ക​ളാ​യി മാ​റി​യ ബ്ലാ​ക് സ്പോ​ട്ടു​ക​ളി​ൽ സൂ​ച​നാ ബോ​ർ​ഡു​ക​ളും നേ​ര​ത്തെ ന​ട​ന്ന അ​പ​ക​ട​ങ്ങ​ളു​ടെ തീ​വ്ര​ത സൂ​ചി​പ്പി​ക്കു​ന്ന ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഉ​ട​ൻ തു​ട​ങ്ങും.

ഇ​രു​പ​തി​ലേ​റെ ബോ​ർ​ഡു​ക​ൾ ഇ​തി​നാ​യി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട് ബ്ലാ​ക് സ്പോ​ട്ടു​ക​ളി​ൽ റി​ഫ്ല​ക്ടിം​ഗ് സ്റ്റ​ഡു​ക​ളും മ​റ്റും സ്ഥാ​പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. ഒ​റ്റ​പ്പാ​ലം പ​ത്തൊ​ൻ​പ​താം മൈ​ൽ ഉ​ൾ​പ്പെ​ടെ ബ്ലാ​ക് സ്പോ​ട്ടു​ക​ളി​ൽ അ​പ​ക​ട​മ​ര​ണ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന​തും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തും മു​ഖ്യ പ്ര​ശ്ന​ങ്ങ​ളാ​ണ്.