നാ​യാ​ടി​ക്കു​ന്ന് സ്റ്റേ​ഡി​യം ന​വീ​ക​രി​ക്കാ​ൻ മന്ത്രിക്കു നഗരസഭയുടെ നിവേദനം
Friday, June 24, 2022 1:22 AM IST
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട്ടെ നാ​യാ​ടി​കു​ന്ന് സ്റ്റേ​ഡി​യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി കാ​യി​കമ​ന്ത്രി വി.​അ​ബ്ദു​റ​ഹ്്മാ​ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഫാ​യി​ദ ബ​ഷീ​ർ നി​വേ​ദ​നം ന​ല്കി.

ന​ഗ​ര​സ​ഭ​യ്ക്ക് കീ​ഴി​ൽ മ​റ്റ് ക​ളി​സ്ഥ​ല​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ നാ​യാ​ടി​ക്കു​ന്ന് സ്റ്റേ​ഡി​യ​ത്തെ ആ​ധു​നി​ക രീ​തി​യി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ള്ള സ്റ്റേ​ഡി​യ​മാ​ക്കി മാ​റ്റേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത മ​ന്ത്രി​യെ നേ​രി​ൽ ധ​രി​പ്പി​ച്ച​താ​യി ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

ഗ്യാ​ല​റി സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ക, സ്ഥി​രം ഫ്ല​ഡ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ക, സ്റ്റേ​ഡി​യ​ത്തി​ന് ചു​റ്റും ഗ്രി​ല്ലും നെ​റ്റും സ്ഥാ​പി​ക്കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ളാ​ണ് മ​ന്ത്രി​ക്ക് മു​ന്പാ​കെ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.