മു​ള്ള​ത്തു​പാ​റ​യി​ൽ ലോ​റി​യും ബ​സും കൂ​ടി​യി​ടി​ച്ച് 20പേ​ർ​ക്കു പ​രി​ക്ക്
Saturday, June 25, 2022 12:55 AM IST
ക​ല്ല​ടി​ക്കോ​ട്: ദേ​ശീ​യ​പാ​ത​യി​ൽ ത​ച്ച​ന്പാ​റ​യ്ക്കു സ​മീ​പം മു​ള്ള​ത്തു​പാ​റ​യി​ൽ ലോ​റി​യും ബ​സും കൂ​ടി​യി​ടി​ച്ച് 20 പേ​ർ​ക്ക് പ​രി​ക്ക്. ച​ര​ക്കു​ലോ​റി​യും വ​നം​വ​കു​പ്പി​ന്‍റെ ബ​സു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

നാ​മ​ക്ക​ലി​ലേ​ക്ക് നാ​ളി​കേ​രം ക​യ​റ്റി പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യി​ൽ ത​ട്ടി എ​തി​രെ വ​രി​ക​യാ​യി​രു​ന്ന വ​നം​വ​കു​പ്പി​ന്‍റെ വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് വ​ള​വി​ലു​ണ്ടാ​യി​രു​ന്ന ബാ​രി​ക്കേ​ഡി​ൽ ഇ​ടി​ച്ചു നി​ന്നു.

മു​ള്ള​ത്തു​പാ​റ വ​ള​വി​ൽ അ​മി​ത ലോ​ഡു​മാ​യി വ​ന്ന ലോ​റി റോ​ഡി​നു മ​ധ്യേ​യാ​ണ് വീ​ണു​കി​ട​ക്കു​ന്ന​ത്.

വാ​ള​യാ​ർ എ​സ്എ​ഫ്ടി​ഐ ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നും നി​ല​ന്പൂ​രി​ലേ​ക്ക് പ​രി​ശീ​ല​ന​ത്തി​നാ​യി പോ​കു​ക​യാ​യി​രു​ന്ന 32 പേ​രാ​ണ് ഫോ​റ​സ്റ്റ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ലോ​റി ഡ്രൈ​വ​ർ​ക്കും പ​രി​ക്കു​ണ്ട്. ഇ​വ​രെ ത​ച്ച​ന്പാ​റ , മ​ണ്ണാ​ർ​ക്കാ​ട് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദീ​പാ​ല​ക്ഷ്മി (32),മ​നു(31), സ​ന​ൽ (30) എ​ന്നി​വ​ർ​ക്കാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ബാ​ക്കി​യു​ള്ള​വ​രെ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി വി​ട്ട​യ​ച്ചു. മ​റി​ഞ്ഞ ലോ​റി​യി​ൽ നി​ന്നും ഓ​യി​ൽ ഒ​ഴു​കി റോ​ഡി​ൽ വ​ഴു​ക്ക​ലു​മു​ണ്ടാ​യി. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി. ലോ​റി​യി​ലെ ലോ​ഡ് മ​റ്റൊ​രു ലോ​റി​യി​ലേ​ക്ക് മാ​റ്റി വൈ​കു​ന്നേ​ര​ത്തോ​ടെ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.

മു​ള്ള​ത്തു​പാ​റ​യി​ലെ വ​ള​വ് തി​രി​ഞ്ഞു വ​ന്ന ലോ​റി​യു​ടെ പു​റ​കു​ഭാ​ഗം ബ​സി​ൽ ത​ട്ടി​യ​യ​തും റോ​ഡി​ലെ വ​ഴു​ക്ക​ലും വ​ള​വു​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.