ക​ന്നി​മാ​രി​യി​ൽ ഓ​ല​പ്പു​ര ക​ത്തിന​ശി​ച്ചു
Saturday, June 25, 2022 12:55 AM IST
വ​ണ്ടി​ത്താ​വ​ളം: ക​ന്നി​മാ​രി​യി​ൽ ഓ​ല​പ്പു​ര​യി​ൽ തീ​പി​ടി​ച്ച് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ക​റ​ൻ​സി നോ​ട്ടു​ക​ളും ന​ശി​ച്ച​തി​ൽ ഒ​രു ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ടം.
ചൈ​ത​ന്യ​ന​ഗ​ർ അ​ബ്ബാ​സി​ന്‍റെ വീ​ട്ടി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12.50നാ​ണ് തീ​പി​ടിത്ത​മു​ണ്ടാ​യ​ത്. ടി​വി, അ​ല​മാ​ര , വ​സ്ത്ര​ങ്ങ​ൾ, അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 15000 രൂ​പ​യു​ടെ ക​റ​ൻ​സി നോ​ട്ടു​ക​ളും ന​ശി​ച്ചു.
തീ​പി​ടു​ത്തു​ണ്ടാ​യ സ​മ​യ​ത്ത് അ​ബ്ബാ​സ് ആ​ശു​പ​ത്രി​ക്കു പോ​യ​താ​യി​രു​ന്നു. ഭാ​ര്യ കൃ​ഷി​പ്പ​ണി​ക്കും ര​ണ്ടു മ​ക്ക​ൾ സ്കൂ​ളി​ലും പോ​യി​രു​ന്നു.
സ​മീ​പ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സെ ​ത്തി തീ​യ​ണ​ച്ചെ​ങ്കി​ലും വീ​ടും അ​ട​ക്ക​ള ഭാ​ഗ​വും പൂ​ർ​ണമാ​യും അ​ഗ്നി​ക്കി​ര​യാ​യി.
വൈ​ദ്യു​തി ചോ​ർ​ച്ച​യാ​ണ് തീ​പി​ടിത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ ​ണു നി​ഗ​മ​നം. സ​ർ​വതും ക​ത്തി​ന​ശി​ച്ച​തി​നാ​ൽ ഇ​ന്ന​ലെ അ​ബ്ബാ​സും കു​ടും​ബ​വും ബ​ന്ധു​വീ​ട്ടി​ലേ​ക്കു താ​മ​സം​മാ​റി.