മം​ഗ​ലം​ഡാം ക​നാ​ലി​ന്‍റെ വാ​ല​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ന്നാംവി​ള​ നെൽകൃ​ഷി ഉ​പേ​ക്ഷി​ച്ച് ക​ർ​ഷ​ക​ർ
Saturday, June 25, 2022 12:55 AM IST
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം​ഡാം ക​നാ​ലി​ന്‍റെ ഏ​റ്റ​വും വാ​ല​റ്റ പ്ര​ദേ​ശ​മാ​ണ് പു​തു​ക്കോ​ട് ക​ണ​ക്ക​ന്നൂ​ർ. തൃ​ശൂ​ർ ജി​ല്ലാ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള തോ​ണി​ക്ക​ട​വ് പാ​ല​ത്തി​ന​ടു​ത്തെ സ്ഥ​ലം.
മം​ഗ​ലം ഡാ​മി​ൽ നി​ന്നും 23 കി​ലോ​മീ​റ്റ​ർ പി​ന്നി​ട​ണം ഇ​വി​ടെ​യെ​ത്താ​ൻ. ഡാ​മി​ന്‍റെ ഇ​ട​തു​ക​ര ക​നാ​ലാ​ണ് ഇ​ത്ര​യും ദൂ​രം ക​ട​ന്നെ​ത്തു​ന്ന​ത്.
ക​ണ​ക്ക​ന്നൂ​രി​ലെ​ത്തു​ന്പോ​ൾ മെ​യി​ൻ ക​നാ​ലി​ന്‍റെ ഗ​മ​യൊ​ന്നും ഇ​വി​ടു​ത്തെ ക​നാ​ലി​ന് ഇ​ല്ല. ചെ​റി​യ സ​ബ് ക​നാ​ൽ പോ​ലെ​യാ​ണ് മെ​യി​ൻ ക​നാ​ൽ. അ​തും പൊ​ന്ത​ക്കാ​ട് ക​യ​റി മൂ​ടി കി​ട​ക്കു​ന്നു. ക​ണ​ക്ക​ന്നൂ​ർ ക​ള്ളു​ഷാ​പ്പി​നും പൊ​തു​കി​ണ​റി​നും അ​ടു​ത്ത് എ​ത്തി​യാ​ൽ ഈ ​ചെ​റി​യ മെ​യി​ൻ ക​നാ​ൽ അ​വ​സാ​നി​ക്കും.
ഇ​വി​ടെ നി​ന്നും പി​ന്നെ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം കു​ഞ്ഞു ചാ​ലു​ക​ളാ​യി തി​രി​ഞ്ഞാ​ണ് വെ​ള്ളം ഒ​ഴു​കു​ക. വ​ർ​ഷ​ത്തി​ൽ മൂ​ന്നോ നാ​ലോ മാ​സം ചെ​റി​യ തോ​തി​ൽ വെ​ള്ളം ഒ​ഴു​കാ​നു​ള്ള ചാ​ലു മാ​ത്രം.
മം​ഗ​ലം​ഡാ​മി​ൽ നി​ന്നും ക​നാ​ലി​ലേ​ക്ക് വെ​ള്ളം വി​ട്ടാ​ൽ ഇ​വി​ടെ ക​നാ​ലി​ന്‍റെ വാ​ല​റ്റ​ത്ത് എ​ത്താ​ൻ മൂ​ന്നാ​ഴ്ച​യോ​ളം വേ​ണം. ഡാ​മി​ൽ നി​ന്നും വെ​ള്ളം തു​റ​ന്നി​ട്ടു​ണ്ട് എ​ന്ന് പ​ത്ര​ങ്ങ​ളി​ൽ വാ​ർ​ത്ത ക​ണ്ടാ​ൽ ക​ണ​ക്ക​ന്നൂ​ർ​ക്കാ​ർ പി​ന്നെ കൃ​ഷി​ക്കാ​യി ഒ​രു​ക്കം ന​ട​ത്തും. ചി​ല​പ്പോ​ൾ വെ​ള്ള​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പ് പാ​ഴാ​കും. വെ​ള്ളം എ​ത്തി​ല്ല. ക​നാ​ലി​ന്‍റ തു​ട​ക്ക​ത്തി​ലു​ള്ള പൊ​ന്ത​ക്കാ​ടു​ക​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ന്ന് പ​ല​വ​ഴി​ക്ക് ചോ​ർ​ന്നു പോ​യാ​ൽ വാ​ല​റ്റ​മാ​യ ക​ണ​ക്ക​ന്നൂ​ർ കാ​ർ​ക്ക് വെ​ള്ളം കി​ട്ടി​ല്ല.
ക​നാ​ലി​ന്‍റെ തു​ട​ക്ക​ത്തി​ലു​ള്ള സ്ളൂ​യീ​സു​ക​ൾ വ​ഴി കൂ​ടു​ത​ൽ വെ​ള്ളം കൊ​ണ്ടു​പോ​യാ​ലും ക​ണ​ക്ക​ന്നൂ​ർ ക്കാ​ർ​ക്ക് വെ​ള്ള​ത്തി​ന്‍റെ ഷോ​ർ​ട്ടേ​ജ് ഉ​ണ്ടാ​കും. ഇ​ത് പ​രി​ഹ​രി​ക്കാ​ൻ ക​നാ​ലി​ന്‍റെ തു​ട​ക്കം മു​ത​ൽ ന​ല്ല ശ​ക്തി​യി​ൽ വെ​ള്ളം ത​ള്ളി വ​ന്നാ​ലേ വാ​ല​റ്റ​ത്ത് കു​റ​ച്ചെ​ങ്കി​ലും വെ​ള്ളം എ​ത്തു.
മം​ഗ​ലം ഡാ​മി​ൽ നി​ന്നു​ള്ള വെ​ള്ള​ത്തി​ന്‍റെ വ​ര​വി​ൽ കൃ​ത്യ​ത ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ണ​ക്ക​ന്നൂ​ർ ഭാ​ഗ​ത്ത് നെ​ൽ​കൃ​ഷി പേ​രി​നു​മാ​ത്ര​മാ​ണി​പ്പോ​ൾ. അ​തും ര​ണ്ടാം​വി​ള നെ​ൽ​കൃ​ഷി മാ​ത്രം.
ഒ​ന്നാം വി​ള​യു​ടെ സ​മ​യ​മാ​യ ഇ​പ്പോ​ൾ പാ​ട​ങ്ങ​ളി​ലെ​ല്ലാം കൂ​ർ​ക്ക കൃ​ഷി​യാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ കൂ​ർ​ക്ക വി​ള​യു​ന്ന പാ​ട​ങ്ങ​ളാ​ണ് മ​ണ​പ്പാ​ടം, ക​ണ​ക്ക​ന്നൂ​ർ മേ​ഖ​ല.