ഫീ​ൽ​ഡ് ക​നാ​ലു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് 8 കോ​ടി അ​നു​വ​ദി​ച്ചു
Saturday, June 25, 2022 12:55 AM IST
നെന്മാറ: നെന്മാറ നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ല​സേ​ച​ന ഫീ​ൽ​ഡ് ക​നാ​ലു​ക​ളു​ടെ (കാ​ഡ ക​നാ​ൽ ) ന​വീ​ക​ര​ണ​ത്തി​ന് ബ​ഡ്ജ​റ്റ് വി​ഹി​തം എ​ട്ടു​കോ​ടി അ​നു​വ​ദി​ച്ചു. പോ​ത്തു​ണ്ടി, മീ​ൻ​ക​ര, ചു​ള്ളി​യാ​ർ, അ​ണ​ക്കെ​ട്ടു​ക​ളു​ടെ പ​രി​ധി​യി​ലു​ള്ള ഫീ​ൽ​ഡ് ക​നാ​ലു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​ണ് തു​ക വി​നി​യോ​ഗി​ക്കു​ക.
പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ട് പ​രി​ധി​യി​ൽ നാ​ല്‍ കോ​ടി രൂ​പ​യും മീ​ങ്ക​ര, ചു​ള്ളി​യാ​ർ അ​ണ​ക്കെ​ട്ടു​ക​ളു​ടെ പ​രി​ധി​യി​ൽ നാ​ല്‍ കോ​ടി രൂ​പ​യു​മാ​ണ് വി​നി​യോ​ഗി​ക്കു​ക. പ്ര​ധാ​ന ക​നാ​ലു​ക​ളി​ൽ നി​ന്ന് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന ഫീ​ൽ​ഡ് ക​നാ​ലു​ക​ൾ (കാ​ഡ ക​നാ​ലു​ക​ൾ ) ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​ണ് തു​ക വി​നി​യോ​ഗി​ക്കു​ന്ന​തെന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
പോ​ത്തു​ണ്ടി പ്രോ​ജ​ക്ടി​ന് കീ​ഴി​ൽ ഇ​ട​തു​ക​ര വ​ല​തു​ക​ര ക​നാ​ലു​ക​ളി​ലാ​യി 10 വീ​തം 20 ഫീ​ൽ​ഡ് ക​നാ​ലു​ക​ളാ​ണ് ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​ത്.
കെ. ​ബാ​ബു​ എംഎ​ൽഎയുടെ ആ​വ​ശ്യ​പ്ര​കാ​രം പ്ര​ത്യേ​ക ഫ​ണ്ട് ബ​ജ​റ്റി​ലൂ​ടെ അ​നു​വ​ദി​ച്ച​ത്. പോ​ത്തു​ണ്ടി , ചു​ള്ളി​യാ​ർ, മീ​ങ്ക​ര ജ​ല​സേ​ച​ന​പ​ദ്ധ​തി​ക​ളി​ലെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന ക​ർ​ഷ​ക സ​മി​തി​ക​ളു​ടെ ബ്ലോ​ക്ക് ഓ​ഫീ​സി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.