കാ​ഴ്ച​യും കേൾവിയും ത​ക​രാ​റി​ലാ​യ ആ​ണ്ട​വ​ന് സം​ര​ക്ഷ​ണ​ം
Saturday, June 25, 2022 12:57 AM IST
പാ​ല​ക്കാ​ട്: കാ​ഴ്ച​യി​ല്ലാ​ത്ത ഇ​രു ചെ​വി​യും ത​ക​രാ​റി​ലാ​യ ആ​ണ്ട​വ​ൻ എ​ന്ന 62 കാ​ര​നെ അ​ട്ട​പ്പ​ള്ളം മ​റി​യം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ഏ​റ്റെ​ടു​ത്തു സം​ര​ക്ഷ​ണം ന​ൽ​കി. ഹേ​മാം​ബി​ക ന​ഗ​ർ ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ ആ​റു​മു​ഖ​ൻ, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നും ഇ​ന്ത്യ​ൻ പീ​പ്പി​ൾ ടി​വി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ റ​ഹീം ഒ​ല​വ​ക്കോ​ട്, അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് മെ​ന്പ​ർ ഗീ​ത എ​ന്നി​വ​രാ​ണ് ഇ​തി​ന് മു​ൻ​കൈ എ​ടു​ത്ത​ത്.
അ​ക​ത്തേ​ത്ത​റ ന​ട​ക്കാ​വ് റെ​യി​ൽ​വേ ഗേ​റ്റി​ന​ടു​ത്ത് ജേ​ഷ്ഠ​ൻ വാ​സു​വി​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ആ​ണ്ട​വ​ൻ. എ​ന്നാ​ൽ ജേ​ഷ്ഠ​നും പ്രാ​യാ​ധി​ക്യം കാ​ര​ണം ആ​രെ​യും സം​ര​ക്ഷി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ആ​ണ്ട​വ​ൻ ഇവിടെ എ​ത്തു​ന്ന​തി​നു​മു​ന്പ് പാ​ല​ക്കാ​ട് മാ​ങ്കാ​വ് ഭാ​ഗ​ത്ത് പു​റ​ന്പോ​ക്ക് ഷെ​ഡി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഷെ​ഡ് പൊ​ളി​ച്ച​തി​നാ​ലാ​ണ് ജ്യേ​ഷ്ഠ​ന്‍റെ വീ​ട്ടി​ൽ വ​ന്ന​ത്. ഇ​ക്കാ​ര്യം വാ​ർ​ഡ് മെ​ന്പ​ർ ഹേ​മാം​ബി​ക ന​ഗ​ർ ബീ​റ്റ് ഓ​ഫീ​സ​ർ ആ​റു​മു​ഖ​നെ അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് റ​ഹിം ഒ​ല​വ​ക്കോ​ട്, സാ​മൂ​ഹ്യ​വ​കു​പ്പ് എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ട്ട് ജീ​വ​ന​ക്കാ​രാ​യ ബെ​ല്ല, പ്ര​കാ​ശ്, റ​ഹീം ഒ​ല​വ​ക്കോ​ട് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​ട്ട​പ്പ​ള്ളം മ​റി​യം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ ആ​ണ്ട​വ​നെ നേ​രി​ൽ വ​ന്ന് ക​ണ്ട് ആ​ണ്ട​വ​ന്‍റെ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി ഏ​റ്റെ​ടു​ത്തു. സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ മ​ട്ടു ജോ​സ​ഫ്, ചാ​ക്കോ, എ​ൻ.​ടി ബാ​ബു എ​ന്നി​വ​ർ സ്വീ​ക​രി​ച്ചു.