നെ​ല്ലി​യാ​ന്പ​തി​യി​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്
Saturday, June 25, 2022 12:57 AM IST
നെ​ല്ലി​യാ​ന്പ​തി: നെന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് നെ​ല്ലി​യാ​ന്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും, പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ നെ​ല്ലി​യാ​ന്പ​തി പു​ല​യ​ന്പാ​റ​യി​ൽ ന​ട​ത്തി​യ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് വാ​ർ​ഡ് മെ​ന്പ​ർ സി​ന്ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​റു ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്തു. മ​ത്സ​ര​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഫാ​റൂ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ല്ലി​യാ​ന്പ​തി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജ്യോ​തി സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഒ​ന്നാം സ്ഥാ​നം നേ​ടി​യ പ്ര​തി​ഭാ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന് ഗ്രീ​ൻ​ലാ​ൻ​ഡ് പ​ല​ക​പാ​ണ്ടി എ​സ്റ്റേ​റ്റ് മാ​നേ​ജ​ർ മാ​ർ​ട്ടി​ൻ ക്യാ​ഷ് പ്രൈ​സും, ര​ണ്ടാം സ​മ്മാ​നം നേ​ടി​യ പു​ല​യ​ന്പാ​റ എ.​ആ​ർ സ​ണ്‍​സ് ടീ​മി​ന് ഐ.​ടി.​എ​ൽ അ​സി. മാ​നേ​ജ​ർ ദി​നേ​ശ് ക്യാ​ഷ് പ്രൈ​സും ന​ൽ​കി. ടൂ​ർ​ണ​മെ​ന്‍റി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ ടീ​മി​ന് ശ​നി​യാ​ഴ്ച ആ​രോ​ഗ്യ മേ​ള​യി​ൽ വ​ച്ച് എം​എ​ൽ​എ ട്രോ​ഫി സ​മ്മാ​നി​ക്കും. പ​രി​പാ​ടി​യി​ൽ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ഫ്സ​ൽ സ്വാ​ഗ​ത​വും, ആ​രോ​ഗ്യം ജോ​യ്സ​ണ്‍ ന​ന്ദി​യും പ​റ​ഞ്ഞു.