വീ​ടു​കു​ത്തി​തു​റ​ന്ന് ക​വ​ർ​ച്ച; അ​ന്വേ​ഷ​ണം തു​ട​ങ്ങി പോലീസ്
Sunday, June 26, 2022 12:54 AM IST
തി​രു​പ്പൂ​ർ : വീ​ടു​കു​ത്തി​തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു. എ​ബി​ടി കോ​ള​നി അ​മ​ർ സിം​ഗി​ന്‍റെ വീ​ട്ടീ​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

തി​രു​പ്പൂ​രി​ൽ തു​ണി​ക്ക​ട ന​ട​ത്തു​ന്ന അ​മ​ർ സിം​ഗ് ക​ഴി​ഞ്ഞ ദി​വ​സം കു​ടും​ബ​സ​മേ​തം കേ​ര​ള​ത്തി​ലേ​ക്കു പോ​യി വൈ​കു​ന്നേ​രം തി​രി​ച്ചു വ​ന്ന​പ്പോ​ൾ വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന​തു ക​ണ്ട് അ​ക​ത്തു ക​യ​റി നോ​ക്കി​യ​പ്പോ​ൾ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 18 പ​വ​ൻ സ്വ​ർ​ണ​വും 1.5 ല​ക്ഷം പ​ണ​വും ക​ള​വു​പോ​യി​രി​ക്കു​ന്ന​ത് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. പ​രാ​തി​യെ തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച പോ​ലീ​സ് പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.