രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം
Sunday, June 26, 2022 12:56 AM IST
പാ​ല​ക്കാ​ട് : ക​ൽ​പ്പ​റ്റ​യി​ലു​ള്ള രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ ഓ​ഫീ​സ് ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​ച്ചു​ത​ക​ർ​ത്ത സം​ഭ​വ​ത്തെ കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്) പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം അ​പ​ല​പി​ച്ചു.

പോ​ലീ​സി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ലാ​ണ് ഒ​രു മ​ന്ത്രി​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഫീ​സി​ൽ ഇ​ര​ച്ചു​ക​യ​റി കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​താ​ക്ക​ളു​ടെ ഫോ​ട്ടോ​യും ഫ​ർ​ണീ​ച്ച​റും അ​ടി​ച്ചു ത​ക​ർ​ത്തു.

ഓ​ഫീ​സ് ചാ​ർ​ജു​ള്ള പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ങ്ങ​ളി​ൽ കു​റ്റ​ക്കാ​രാ​യ എ​സ്എ​ഫ്ഐ, ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളു​ടെ പേ​രി​ൽ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ഉ​പ​യോ​ഗി​ച്ച് കേ​സെ​ടു​ത്ത് ക​ർ​ശ​ന ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന്‍റെ പി​ന്നി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും സി​പി​എം നേ​താ​ക്ക​ളു​ടെ​യും ഗൂ​ഢാ​ലോ​ച​ന​യു​ടെ ഫ​ല​മാ​യി​ട്ടാ​ണെ​ന്നും യോ​ഗം ആ​രോ​പി​ച്ചു.

െ ബ​ഫ​ർ​സോ​ണി​ന്‍റെ പേ​രി​ൽ രാ​ഹു​ൽ ഗാ​ന്ധി എം​പി ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ലാ​യെ​ന്ന വ്യാ​ജ ആ​രോ​പ​ണം ന​ട​ത്തി​ക്കൊ​ണ്ട് ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ ന​ട​ത്തി​യ ഈ ​ആ​ക്ര​മ​ണം ബി​ജെ​പി സ​ർ​ക്കാ​രി​നേ​യും, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യേ​യും സ​ന്തോ​ഷി​പ്പി​കാ​ക​നു​ള്ള ന​ട​പ​ടി​യാ​ണെ​ന്നും യോ​ഗം പ​രി​ഹ​സി​ച്ചു. യോ​ഗ​ത്തി​ൽ പാ​ർ​ട്ടി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഡി. ഉ​ല​ഹ​ന്നാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​ർ​ട്ടി സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ വി.​ഡി. ജോ​സ​ഫ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ർ​ട്ടി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. പു​രു​ഷോ​ത്ത​മ​ൻ, ട്ര​ഷ​റ​ർ വി.​എം. തോ​മ​സ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം. കു​രു​വി​ള, വി.​അ​നി​ൽ​കു​മാ​ർ, പി.​ഒ. വ​ക്ക​ച്ച​ൻ, ഗ്രേ​സി ജോ​സ​ഫ്, അ​ഡ്വ. പി.​കെ. ശ്രീ​ധ​ര​ൻ, എം.​എ​ൽ. ജാ​ഫ​ർ, കെ.​വി. സു​ദേ​വ​ൻ, ശ​ശി പി​രാ​യി​രി,
ശ്രീ​ജി​ത്ത് നെന്മാ​റ, നി​യോ​ജ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​എ. കേ​ശ​വ​ൻ, വി.​ജെ.​ബാ​ബു വെ​ള്ളാ​രം കാ​ല​യി​ൽ, ജെ​യിം​സ് തോ​മ​സ്, പു​ത്തൂ​ർ മ​ണി​ക​ണ്ഠ​ൻ ,പി.​സി. പ്ര​ദീ​പ്, ആ​ർ.​ദേ​വ​ൻ, കെ.​പി. ത​ങ്ക​ച്ച​ൻ, എം.​ത​ങ്ക​വേ​ലു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.