മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് അ​ക്കാ​ദ​മി ബ്ലോ​ക്ക് ഉ​ദ്ഘാ​ട​ന​വും എം​ബി​ബി​എ​സ് ബാ​ച്ചി​ന്‍റെ ബി​രു​ദദാ​ന ച​ട​ങ്ങും
Sunday, June 26, 2022 12:56 AM IST
വാ​ണി​യം​കു​ളം : പി.​കെ. ദാ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് അ​ക്കാ​ദ​മി ബ്ലോ​ക്ക് ഉ​ദ്ഘാ​ട​ന​വും 2016 എം​ബി​ബി​എ​സ് ബാ​ച്ചി​ന്‍റെ ബി​രു​ദ​ദാ​ന ച​ട​ങ്ങും ഗോ​വ ഗ​വ​ർ​ണ​ർ അ​ഡ്വ.​പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള ഭ​ദ്ര​ദീ​പം കൊ​ളു​ത്തി നി​ർ​വ്വ​ഹി​ച്ചു.

പി.​കെ ദാ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ഡ​യ​റ​ക്ട​ർ (ഓ​പ്പ​റേ​ഷ​ൻ​സ്) ഡോ.​ആ​ർ.​സി. കൃ​ഷ്ണ​കു​മാ​ർ സ്വാ​ഗ​ത​വും നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റി​യൂ​ഷ​ൻ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യു​മാ​യ അ​ഡ്വ.​ഡോ. പി.​കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​ത​യും വ​ഹി​ച്ചു. ഷൊ​ർ​ണൂ​ർ എം​എ​ൽ​എ പി.​മ​മ്മി​ക്കു​ട്ടി കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ് വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ, നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ സി​ഇ​ഒ ആ​ൻ​ഡ് സെ​ക്ര​ട്ട​റി ഡോ.​പി. കൃ​ഷ്ണ​കു​മാ​ർ, ട്ര​സ്റ്റി ഡോ.​പി. തു​ള​സി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ ലോ​ക​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​ണെ​ന്നും വ​രും ത​ല​മു​റ​ക​ളി​ലെ ഡോ​ക്ട​ർ​മാ​രുടെ പ്ര​വ​ർ​ത്തി​യി​ലൂ​ടെ അ​ത് നി​ല​നി​ർ​ത്ത​ണ​മെ​ന്നും ഗ​വ​ർ​ണ്ണ​ർ പ​റ​ഞ്ഞു.

2016 ബാ​ച്ചി​ലെ എം​ബി​ബി​എ​സ് ഒ​ന്നാം റാ​ങ്ക് പി.​കെ. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ ഡോ.​റോ​സ് ക്രി​സ്റ്റി ക​ര​സ്ഥ​മാ​ക്കി​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​നു കീ​ഴി​ലു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ സ്ഥാ​പ​ന​ങ്ങ​ളും

തെ​ന്നി​ന്ത്യ​യി​ലെ മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളാ​ണെ​ന്നും ഈ ​നേ​ട്ടം എ​ക്കാ​ല​ത്തും നി​ല​നി​ർ​ത്താ​ൻ ക​ഴി​യ​ട്ടെ​യെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ഗ​വ​ർ​ണ്ണ​ർ പ​റ​ഞ്ഞു. ഡോ​ക്ട​ർ​മാ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും വേ​ദി​യി​ൽ വെ​ച്ച് ഗ​വ​ർ​ണ​ർ നി​ർ​വ്വ​ഹി​ച്ചു.