നെന്മാറ : നെന്മാറ ബ്ലോക്ക് ആരോഗ്യമേള നെന്മാറ ബോയ്സ് ഹയർസെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു. മേള കെ.ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് ആരോഗ്യസേവനങ്ങൾ വളരെ വേഗത്തിൽ നല്കുക, സേവനങ്ങളെ കുറിച്ച് ബോധത്ക്കരിക്കുക ലക്ഷ്യമിട്ടാണ് ആരോഗ്യ മേള സംഘടിപ്പിച്ചത്. നെ·ാറ ബ്ലോക്കിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളുടെയും പങ്കാളിത്തത്തോടെയാണ് മേള സംഘടിപ്പിച്ചത്.
മെഡിക്കൽ ക്യാന്പുകൾ, സെമിനാറുകൾ, ജീവിത ശൈലി രോഗ നിർണയ ക്യാന്പുകൾ, ആരോഗ്യ ബോധവത്ക്കരണ പ്രദർശനങ്ങൾ, ആരോഗ്യ വകുപ്പ്, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, ഫയർഫോഴ്സ്, കുടുംബശ്രീ, വനിത ശിശുവികസന വകുപ്പ്, ഐസിഡിഎസ്, ആയുഷ് വകുപ്പ്, കഐസ്എഫ്ഇ, കനറാ ബാങ്ക്, തുടങ്ങി വിവിധ വകുപ്പുകളുടെ സേവനങ്ങളുടെ പ്രദർശനം, ബേബി ഷോ, കിറ്റി ഷോ, ഫ്ളാഷ് മോബ്, യോഗ, കരാത്തെ ഷോ എന്നിവയും മേളയിൽ പൊതുജനങ്ങൾക്കായി ഒരുക്കിയിരുന്നു. പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ രോഗികൾ നിർമിച്ച ഉത്പന്നങ്ങളുടെ പ്രദർശനം, അങ്കണവാടി , ആശ പ്രവർത്തകർ എന്നിവരുടെ കലാപരിപാടികളും മേളയിൽ ഉണ്ടായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ പരിപാടിയിൽ അധ്യക്ഷയായി. ജില്ലാ മെഡിക്കൽ ഓഫീസർ കെ.പി. റീത്ത പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ബ ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി, ഡിപിഎം ഡോ.ടി.വി. റോഷ്, നെന്മാറ സിഎച്ച്സി സൂപ്രണ്ട് ഡോ.സി.ആർ. ജയന്ത്, പഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.