ആലത്തൂർ: എൽഐസി ഏജന്റുമാരുടെ ക്ഷേമം ഉറപ്പ് വരുത്തണമെന്നും 60 വയസു കഴിഞ്ഞ ഏജന്റുമാർക്ക് പെൻഷൻ ഏർപ്പെടുത്തുക, ഏജന്റുമാരെ തൊഴിലാളികളായി അംഗീകരിക്കുക, ഇഎസ്ഐ, ക്ഷേമനിധി എന്നിവ നടപ്പിലാക്കണമെന്നും ആൾ ഇന്ത്യ എൽഐസി ഏജന്റ്സ് ഫെഡറേഷന്റെ ആലത്തൂർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ദേശീയ സെക്രട്ടറി കെ.എൽ. വിൻസന്റ് പ്രതാപ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് പ്രസിഡന്റ് ആർ.രാജൻ ചേരാമംഗലം അധ്യക്ഷനായി. ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി കെ.എ.റാഫേൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഡിവിഷൻ പ്രസിഡന്റ് എൻ.കൃഷ്ണൻ കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഡിവിഷൻ നേതാക്കൾ ആയ എ.മുരളിധരൻ, വി.ശശി, പി.വി. വിജയകുമാർ, ജില്ലാ നേതാക്കളായ കെ.ജി. ഷാജഹാൻ ബേബി വർഗീസ്, സന്തോഷ് കുളങ്ങര, കെ.കെ. മണി, കെ.കെ. രമേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി സി.മോഹനൻ സ്വാഗതവും കെ.ഇന്ദു നന്ദിയും പറഞ്ഞു.
യോഗത്തിൽ പുതിയ ഭാരവാഹികളായി പ്രസിഡന്റ് ആർ.രാജൻ, ചേരാമംഗലം വൈസ് പ്രസിഡന്റ് സി.മോഹനൻ, വി.വി. ഉഷ, സെക്രട്ടറി വിജയമോഹനൻ,ജോയിന്റ് സെക്രട്ടറി വിനോദ് ബാബു, കാഞ്ചന, ട്രഷറർ കെ.ശങ്കരനാരായണൻ എന്നിവരെ തെരഞ്ഞെടുത്തു.