ഉ​ണ​ങ്ങി​യ മ​രം അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Sunday, June 26, 2022 12:58 AM IST
കു​മ​രം​പു​ത്തൂ​ർ: മ​ണ്ണാ​ർ​ക്കാ​ട്- മ​ഞ്ചേ​രി സം​സ്ഥാ​ന പാ​ത​യി​ൽ കു​മ​രം​പു​ത്തൂ​ർ ചു​ങ്കം ജം​ഗ്ഷ​നു സ​മീ​പം റോ​ഡ​രി​കി​ൽ ഉ​ണ​ങ്ങി​യ വാ​ക​മ​രം നാ​ട്ടു​കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. മ​ഴ​കൊ​ണ്ട് ശി​ഖ​ര​ങ്ങ​ൾ ദ്ര​വി​ച്ചു വീ​ഴു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റി​ൽ ക​ന്പു​ക​ൾ പൊ​ട്ടി​വീ​ഴു​ന്നു​മു​ണ്ട്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ദി​വ​സ​വും ക​ട​ന്നു പോ​കു​ന്ന പ്ര​ധാ​ന പാ​ത​യാ​ണി​ത്. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മു​ൾ​പ്പെ​ടെ ധാ​രാ​ളം ആ​ളു​ക​ളും ഈ ​മ​ര​ത്തി​ന് അ​ടി​യി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ലും മ​രം മു​റി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഉ​ണ​ങ്ങി​യ പാ​ഴ്മ​രം അ​ടി​യ​ന്തി​ര​മാ​യി മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.