കു​ന്തി​പ്പു​ഴ​യി​ൽ യു​വാ​വി​നെ കാ​ണാ​താ​യി
Sunday, June 26, 2022 1:00 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ക​ണ്ട​മം​ഗ​ലം സ്വ​ദേ​ശി സ​ജി​നെ(28)​യാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ കാ​ണാ​താ​യ​ത്. ഇ​ന്ന​ലെ സ​ജി​ന്‍റെ ബൈ​ക്കും വ​സ്ത്ര​ങ്ങ​ളും ചെ​രി​പ്പും മൊ​ബൈ​ലും കൂ​ട്ടു​ക്കാ​ർ കു​ന്തി​പ്പു​ഴ​യു​ടെ തീ​ര​ത്ത് ക​ണ്ടെ​ത്തി. പോ​ത്തോ​ഴി​ക്ക​ട​വി​ന് മു​ക​ൾ ഭാ​ഗ​ത്താ​യാ​ണ് വ​സ്ത്ര​ങ്ങ​ളും മ​റ്റും ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, സി​വി​ൽ ഡി​ഫ​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ, നാ​ട്ടു​കാർ തു​ട​ങ്ങി​യ​വ​ർ കു​ന്തി​പ്പു​ഴ​യി​ൽ തി​ര​ച്ചി​ൽ തു​ട​ങ്ങി. വൈ​കു​ന്നേ​രം പാ​ല​ക്കാ​ട് ഫ​യ​ർ​ഫോ​ഴ്സി​ൽ നി​ന്ന് മു​ങ്ങ​ൽ വി​ദ​ഗ്ധ​രെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന് രാ​വി​ലെ എ​ട്ട​ര മു​ത​ൽ വീ​ണ്ടും തി​ര​ച്ചി​ൽ തു​ട​രാ​നാ​ണ് തീ​രു​മാ​നം.