പ​ന്നി​യ​ങ്ക​ര​യി​ലെ ടോ​ൾ അ​പാ​ക​ത; സി​പി​എം സ​മ​രം ഇ​ന്ന്
Monday, June 27, 2022 12:42 AM IST
വ​ട​ക്ക​ഞ്ചേ​രി: പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​യി​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എം വ​ട​ക്ക​ഞ്ചേ​രി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ടോ​ൾ പ്ലാ​സ​യി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തും.
രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ സ​മ​രം സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​കെ. രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ടോ​ൾ പി​രി​വ് ആ​രം​ഭി​ച്ച് മൂ​ന്ന​ര മാ​സം പി​ന്നി​ട്ടി​ട്ടും ടോ​ൾ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ക​രാ​ർ ക​ന്പ​നി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.
പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് തി​രി​ച്ച​റി​യ​ൽ രേ​ഖ കാ​ണി​ച്ച് ഇ​പ്പോ​ൾ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തു നി​ർ​ത്ത​ലാ​ക്കാ​നാ​ണ് ക​രാ​ർ ക​ന്പ​നി​യു​ടെ നീ​ക്കം.
സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ ഏ​റ്റ​വും അ​ധി​കം ആ​ശ്ര​യി​ക്കു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളി​ൽ നി​ന്നും അ​മി​ത​മാ​യ ടോ​ൾ നി​ര​ക്കാ​ണ് പ​ന്നി​യ​ങ്ക​ര​യി​ൽ ഈ​ടാ​ക്കു​ന്ന​ത്.
നി​ല​വി​ൽ ഒ​രു ട്രി​പ്പ് ഓ​ട​ണ​മെ​ങ്കി​ൽ ഇ​രു​വ​ശ​ത്തേ​ക്കു​മാ​യി 425 രൂ​പ ടോ​ൾ ന​ല്ക​ണം. മാ​സം 38250 രൂ​പ ഒ​രു ബ​സ് ടോ​ൾ ന​ല്കേ​ണ്ട​തു​ണ്ട്.
ജി​ല്ല​യി​ൽ ത​ന്നെ​യു​ള്ള വാ​ള​യാ​ർ ടോ​ൾ പ്ലാ​സ​യി​ൽ ഒ​രു ബ​സി​ന് മാ​സം 2200 രൂ​പ മാ​ത്രം ടോ​ൾ പി​രി​ക്കു​ന്പോ​ഴാ​ണ് പ​ന്നി​യ​ങ്ക​ര​യി​ൽ ക​രാ​ർ ക​ന്പ​നി​യു​ടെ പ​ക​ൽ​കൊ​ള്ള ന​ട​ക്കു​ന്ന​ത്.
വാ​ള​യാ​റി​നെ​ക്കാ​ൾ 18 ഇ​ര​ട്ടി​യോ​ളം ടോ​ൾ നി​ര​ക്കാ​ണ് സ്വ​കാ​ര്യ​ബ​സു​ക​ളി​ൽ നി​ന്നും പ​ന്നി​യ​ങ്ക​ര​യി​ൽ ഈ​ടാ​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ബ​സ് സ​ർ​വ്വീ​സ് ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ബ​സു​ട​മ​ക​ൾ പ​റ​യു​ന്ന​ത്.
അ​മി​ത ടോ​ൾ പി​രി​വി​നെ​തി​രെ സ്വ​കാ​ര്യ ബ​സു​ക​ൾ ഒ​രു മാ​സ​ത്തോ​ളം സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.
സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് ടോ​ൾ കു​റ​ച്ച് പൊ​തു​ഗ​താ​ഗ​തം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.
മാ​ത്ര​മ​ല്ല ഓ​ട്ടോ​റി​ക്ഷ​ക​ളെ ടോ​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും നാ​ല് ച​ക്ര​ങ്ങ​ളു​ള്ള ഓ​ട്ടോ കാ​റു​ക​ൾ ടോ​ൾ ന​ല്കി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
ക​ഴി​ഞ്ഞ മാ​ർ​ച്ച് എ​ട്ടി​ന് അ​ർ​ധ​രാ​ത്രി ടോ​ൾ പി​രി​വ് ആ​രം​ഭി​ക്കു​ന്പോ​ൾ ത​ന്നെ ദേ​ശീ​യ പാ​ത​യു​ടെ പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല.​ഇ​പ്പോ​ഴും ദേ​ശീ​യ​പാ​ത​യു​ടെ പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ണ്ട്.
ഇ​തി​നി​ടെ ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ ടോ​ൾ നി​ര​ക്ക് 10 മു​ത​ൽ 15 ശ​ത​മാ​നം വ​രെ വ​ർ​ധി​പ്പി​ച്ച ക​രാ​ർ ക​ന്പ​നി​യെ​ക്കി​രെ ഹൈ​ക്കോ​ട​തി രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മു​ന്ന​യി​ക്കു​ക​യും കൂ​ട്ടി​യ നി​ര​ക്ക് കു​റ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. നി​ല​വി​ൽ ബ​സു​ട​മ​ക​ളു​ടെ ഹ​ർ​ജി ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ ദേ​ശീ​യ​പാ​ത നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നെ​തി​രെ കോ​ട​തി ക​രാ​ർ ക​ന്പ​നി​യോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.
ദേ​ശീ​യ​പാ​ത​യു​ടെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ന്പ് ത​ന്നെ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ടോ​ൾ പി​രി​ക്കാ​ൻ ക​രാ​ർ ക​ന്പ​നി​ക്ക് അ​നു​മ​തി ന​ല്കു​ക​യാ​യി​രു​ന്നു.
ക​രാ​ർ ക​ന്പ​നി​യും ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി​യും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടാ​ണ് ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​തെ​ന്ന് സി​പി​എം ആ​രോ​പി​ക്കു​ന്നു.