മുഖ്യമന്ത്രിക്കെതിരേ ഹൈ​ക്കോട​തി​യു​ടെ മേ​ൽനോ​ട്ട​ത്തി​ൽ അ​ന്വേ​ഷണം വേണമെന്നു യുഡിഎഫ് നേതൃയോഗം
Monday, June 27, 2022 12:42 AM IST
പാ​ല​ക്കാ​ട്: സ്വ​പ്നാ സു​രേ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും മ​റ്റു​മെ​തി​രെ ഹൈ​ക്കോ​ട​തി സി​റ്റിം​ഗ് ജ​ഡ്ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു യു​ഡി​എ​ഫ് പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ബ​ഫ​ർ​സോ​ണ്‍ വി​ഷ​യ​ത്തി​ൽ ഇ​ര​ട്ട​ത്താ​പ്പാ​ണ് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റേ​തെ​ന്നും ത​ങ്ങ​ളു​ടെ വീ​ഴ്ച​ക​ൾ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് എ​സ്എ​ഫ്ഐ​ക്കാ​രെ കൊ​ണ്ട് അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​ക്കു​ന്ന​തെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ പി. ​ബാ​ല​ഗോ​പാ​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സു​ധാ​ക​ര​ൻ പ്ലാ​ക്കാ​ട്ട് അ​ധ്യക്ഷ​ത വ​ഹി​ച്ചു.യോ​ഗ​ത്തി​ൽ മു​സ്ലീം ലീ​ഗ് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​മീ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നേ​താ​ക്ക​ളാ​യ കെ.​അ​പ്പു, സി.​ക​ലാ​ധ​ര​ൻ, എം.​എ​ച്ച്. മു​ജീ​ബ് റ​ഹ്്മാ​ൻ, പു​ത്തൂ​ർ രാ​മ​കൃ​ഷ്ണ​ൻ, പി.​ആ​ർ. പ്ര​സാ​ദ് , സു​ജി​ത്, പി. ​എ​ച്ച്. മു​സ്ത​ഫ, മാ​ധ​വ വാ​രി​യ​ർ, പു​ത്തൂ​ർ മ​ണി​ക​ണ്ഠ​ൻ, ന​സീ​ർ തൊ​ട്ടി​യാ​ൻ, സൈ​ദ​ല​വി പൂ​ള​ക്കാ​ട്, പ്ര​ശോ​ബ് വ​ത്സ​ൻ, സ​ദ്ദാം​ഹു​സൈ​ൻ, എ ​കൃ​ഷ്ണ​ൻ, ബി ​സു​ഭാ​ഷ്, ഡി ​ഷ​ജി​ത് കു​മാ​ർ പ്ര​സം​ഗി​ച്ചു.