ചെ​ന്പൈ സം​ഗീ​ത കോ​ളജി​ൽ ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ പ​രി​പാ​ടി ഇന്ന്
Monday, June 27, 2022 12:47 AM IST
പാലക്കാട് : ’​ല​ഹ​രി​യും യു​വ​ത​യും’ ’ല​ഹ​രി സ​ർ​ഗ്ഗാ​ത്മ​ക​ത കൂ​ട്ടു​മോ’ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണം​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഉ​ൾ​പ്പെ​ടു​ത്തി ചെ​ന്പൈ സം​ഗീ​ത കോ​ളേ​ജി​ൽ ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ പ​രി​പാ​ടി ഇന്ന് ​രാ​വി​ലെ 10 ന് ​ന​ട​ക്കും.
പ​രി​പാ​ടി പ്രി​ൻ​സി​പ്പാ​ൾ പ്രൊ​ഫ. മ​നോ​ജ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ’ല​ഹ​രി​യും യു​വ​ത​യും എ​ന്ന വി​ഷ​യ​ത്തി​ൽ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ടി.​കെ മ​ഞ്ജു ’ല​ഹ​രി സ​ർ​ഗ്ഗാ​ത്മ​ക​ത കൂ​ട്ടു​മോ’ എ​ന്ന വി​ഷ​യ​ത്തി​ൽ എ​ക്സൈ​സ് പ്രി​വ​ന്‍റ് ഓ​ഫീ​സ​ർ എം.​എ​ൻ സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ക്കും.
ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ന്താ​നി​ക എ​ന്ന പേ​രി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, ’ട്രീ ​ഓ​ഫ് ഹോ​പ്പ്’ എ​ന്ന പേ​രി​ൽ സി​ഗ്നേ​ച്ച​ർ പ​രി​പാ​ടി, ല​ഹ​രി വി​രു​ദ്ധ അ​ഭി​പ്രാ​യ സ്വ​രൂ​പ​ണ​ത്തി​നാ​യി ’വോ​യ്സ് ഓ​ഫ് ചെ​യ്ഞ്ച്’ ല​ഘു​ലേ​ഖ വി​ത​ര​ണം, വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ക​വി​താ​ലാ​പ​നം എ​ന്നി​വ ന​ട​ത്തും.