കോ​വി​ഡ് വ്യാ​പ​നം : നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി അധികൃതർ
Tuesday, June 28, 2022 12:21 AM IST
കോ​യ​ന്പ​ത്തൂ​ർ : കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ള​ക്ട​ർ ഓ​ഫീ​സി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി. ഫെ​യ്സ് മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രി​ൽ നി​ന്നും 500 രൂ​പ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചി​രു​ന്നു. ഈ ​നി​ല​യി​ൽ ഇ​ന്ന​ലെ ക​ള​ക്ട​ർ ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന പ്ര​ശ്ന പ​രി​ഹാ​ര യോ​ഗ​ത്തി​ൽ ഫെ​യ്സ് മാ​സ്ക് ധ​രി​ക്കാ​തെ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രെ ഡ്യൂ​ട്ടി​യി​രു​ന്ന പോ​ലീ​സു​കാ​ർ തി​രി​ച്ച​യ​ച്ചു. കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ ക​ള​ക്ട​ർ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ള​ക്ട​ർ ഓ​ഫീ​സി​ലെ​ത്തു​ന്ന​വ​രും നി​ർ​ബ​ന്ധ​മാ​യും ഫെ​യ്സ് മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.