പാ​ല​ക്കാ​ട് ന​ഗ​ര​ത്തെ നി​ശ്ച​ല​മാ​ക്കി ക​ർ​ഷ​ക പ്ര​തി​ഷേധം
Wednesday, June 29, 2022 12:13 AM IST
പാ​ല​ക്കാ​ട് : ക​ർ​ഷ​ക പ്ര​തി​ഷേ​ധ​ത്തി​ൽ ഇ​ര​ന്പി നെ​ല്ല​റ​യു​ടെ സ്വ​ന്തം നാ​ട്. ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​കളി​ൽ നി​ന്നു ഒ​ഴു​കി​യെ​ത്തി​യ ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ മ​ഴ​യെ വ​ക​വ​യ്ക്കാ​തെ അ​തി​ജീ​വ​ന​ത്തി​നാ​യ് അ​ണി​നി​ര​ന്ന​പ്പോ​ൾ പാ​ല​ക്കാ​ട് ന​ഗ​രം ഒ​രു പ്ര​തി​ഷേ​ധ​ക്ക​ട​ലാ​യി.

ക​ർ​ഷ​ക​ന്‍റെ കൃ​ഷിഭൂ​മി​യി​ലേ​ക്ക് നീ​ളു​ന്ന വ​നനി​യ​മ​ങ്ങ​ൾ വ​നാ​തി​ർ​ത്തി​യി​ൽ അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്ന​താ​യി​രു​ന്നു ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

രാ​വി​ലെ 10.30 ന് ​കോ​ട്ട​മൈ​താ​ന​ത്തു നി​ന്ന് ആ​രം​ഭി​ച്ച അ​തി​ജീ​വ​ന മാ​ർ​ച്ച് ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ ക​ണ്‍​വീ​ന​ർ അ​ഡ്വ.​ഫാ. ജോ​ബി കാ​ച്ച​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ തോ​മ​സ് കി​ഴ​ക്കേ​ക്ക​ര മാ​ർ​ച്ച് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ നേ​തൃ​ത്വം ന​ല്കി​യ മാ​ർ​ച്ചി​ൽ സം​യു​ക്ത ക​ർ​ഷ​ക സ​മി​തി​യു​ടെ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് പ​തി​നാ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന ക​ർ​ഷ​ക പ്ര​തി​ഷേ​ധ മാ​ർ​ച്ച് പാ​ല​ക്കാ​ട് സ​മീ​പ​ഭാ​വി​യി​ൽ കാ​ണാ​ത്ത ഏ​റ്റ​വും വ​ലി​യ ക​ർ​ഷ​ക ശ​ക്തി​പ്ര​ക​ട​ന​മാ​യി​രു​ന്നു. പാ​ല​ക്കാ​ട് ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ന​ട​ന്ന അ​തി​ജീ​വ​ന സ​ദ​സ് പാ​ല​ക്കാ​ട് രൂ​പ​താ മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ കി​ഫ​യു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് കി​ഴ​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ അ​തി​ജീ​വ​ന സ​ദ​സ് കോ​ഡി​നേ​റ്റ​ർ ഫാ.​ സ​ജി വ​ട്ടു​ക​ള​ത്തി​ൽ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഡെ​ന്നി തെ​ങ്ങും​പ​ള്ളി, ചാ​ർ​ലി പാ​ല​ക്കു​ഴി, ജോ​സ് വ​ട​ക്കേ​ക്ക​ര, ഭൂ​സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ എ​ൽ​ദോ​സ് അ​യി​ലൂ​ർ, ര​മേ​ഷ് ചേ​വ​ക്കു​ളം, അ​ഡ്വ.​ബോ​ബി ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ർ​ഷ​ക അ​തി​ജീ​വ​ന സ​ദ​സി​ന്‍റെ സ​മാ​പ​ന​ത്തി​ൽ ക​ർ​ഷ​ക സം​ഘ​ട​ന നേ​താ​ക്ക​ൾ പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​ർ​ക്കു നി​വേ​ദ​നം ന​ല്കി. ജി​ല്ല​യി​ലെ 13 വി​ല്ലേ​ജു​ക​ൾ ഇ​എ​സ്എ​യി​ൽ ഉ​ൾ​പ്പെ​ടു​ക​യും 26 വി​ല്ലേ​ജു​ക​ൾ ഇ​എ​സ്ഇ​സെ​ഡ് പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ക​യും ജി​ല്ല​യി​ലെ 53 വി​ല്ലേ​ജു​ക​ളി​ൽ ഇ​എ​ഫ്എ​ൽ പ്ര​ദേ​ശ​ങ്ങ​ൾ നി​ല​നി​ല്ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാണുള്ളത്.

ഇതിനിടെ വ​ന്യമൃ​ഗ​ശ​ല്യ​വും വ​നം​വ​കു​പ്പി​ന്‍റെ അ​മി​ത ഇ​ട​പെ​ട​ലു​ക​ളും ക​ർ​ഷ​ക​ന്‍റെ ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​ക്കി​യി​രി​ക്കു​കയാണ്.

ഈ സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​സ്ഥി​തി​ലോ​ല നി​യ​മ​ത്തി​ന്‍റെ പേ​രി​ൽ കൃ​ഷി​ഭൂ​മി​യി​ലേ​ക്കു നീ​ളു​ന്ന ബ​ഫ​ർ സോ​ണ്‍ പ​രി​ധി​യെ വ​നാ​തി​ർ​ത്തി​യി​ൽ നി​ർ​ത്താ​ൻ സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സം​യു​ക്ത ക​ർ​ഷ​ക സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക്കു നി​വേ​ദ​നം ന​ല്കി​യ​ത്.