എ​ലി​പ്പ​നി പ്ര​തി​രോ​ധ കാന്പയി​ന് അ​ട്ട​പ്പാ​ടി​യി​ൽ തു​ട​ക്ക​ം
Wednesday, June 29, 2022 12:13 AM IST
പാ​ല​ക്കാ​ട്: മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ട്ട​പ്പാ​ടി​യി​ൽ എ​ലി​പ്പ​നി പ്ര​തി​രോ​ധ കാ​ന്പ​യി​നു തു​ട​ക്ക​മാ​യി.
ഷോ​ള​യൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ കീ​ഴി​ലെ കു​ലു​ക്കു​റി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാ​ന്പ​യി​നി​ൽ എ​ലി​പ്പ​നി പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു. ഷോ​ള​യൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​മ​മൂ​ർ​ത്തി തൊ​ഴി​ലു​റ​പ്പു​കാ​ർ​ക്ക് പ്ര​തി​രോ​ധ ഗു​ളി​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
വ​രും ദി​വ​സ​ങ്ങ​ളി​ൽ ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ്, ക​ന്നു​കാ​ലി തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്കും ഗു​ളി​ക​ക​ൾ വി​ത​ര​ണം ചെ​യ്യും. പ​ര​മാ​വ​ധി ആ​ളു​ക​ൾ​ക്കി​ട​യി​ൽ നേ​രി​ട്ടെ​ത്തി ഗു​ളി​ക​ക​ൾ വി​ത​ര​ണം ചെ​യ്യാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
ഷോ​ള​യൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. കാ​ളി​സ്വാ​മി, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ.​ ലാ​ലു, എ​സ്. ര​വി, ബ്ലോ​ക്ക് അ​ക്ര​ഡി​ക്റ്റ് എ​ൻ​ജി​നീ​യ​ർ വി​ഘ്നേ​ഷ്, സൂ​പ്പ​ർ​വൈ​സ​ർ രാ​ജ്ക​മ​ൽ, ഗാ​യ​ത്രി എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.