റോ​ട്ട​റി പാ​ല​ക്കാ​ട് ഫോ​ർ​ട്ടി​ന് ഗോ​ൾ​ഡ​ൻ സൈ​റ്റേ​ഷ​ൻ പു​ര​സ്കാ​രം
Wednesday, June 29, 2022 12:15 AM IST
പാ​ല​ക്കാ​ട് : 2021-22 വ​ർ​ഷ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ മി​ക​വു​റ്റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3201ന്‍റെ ഗോ​ൾ​ഡ​ൻ സൈ​റ്റേ​ഷ​ൻ പു​ര​സ്കാ​രം റോ​ട്ട​റി ക്ല​ബ് ഓ​ഫ് പാ​ല​ക്കാ​ട് ഫോ​ർ​ട്ടി​നു ല​ഭി​ച്ചു. 29 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കി​യ ഡ്രീം ​ക്യാ​ച്ച​ർ, ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വീ​ൽ ചെ​യ​റു​ക​ളു​ടെ വി​ത​ര​ണം, പാ​ല​ക്കാ​ട് മേ​ഴ്സി കോ​ള​ജു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​പ്പി​ലാ​ക്കി​യ ഹെ​ൽ​പ്പിം​ഗ് ഹാ​ൻ​ഡ്സ് കോ​വി​ഡ് കാ​ല​ത്ത് അ​നാ​ഥമ​ന്ദി​ര​ങ്ങ​ളി​ലും വൃ​ദ്ധസ​ദ​ന​ങ്ങ​ളി​ലും ന​ട​ത്തി​യ സാ​ന്ത്വ​ന സം​ഗീ​ത പ​രി​പാ​ടി​യാ​യ റീ​ച്ച് ഒൗ​ട്ട് വി​ത്ത് രാ​ഗാ​സ് വി​വി​ധ സ്കൂ​ളു​ക​ളി​ൽ സം​ഘ​ടി​പ്പി​ച്ച റൈ​ല ​പ​രി​ശീ​ല​നം, സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണം, 50 ശ​ത​മാ​നം അം​ഗ​ത്വ വ​ർ​ധ​ന, റോ​ട്ട​റി ഫൗ​ണ്ടേ​ഷ​നു​ള്ള സം​ഭാ​വ​ന എ​ന്നി​ങ്ങ​നെ ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​ൻ നി​ർ​ത്തി​യാ​ണ് ഈ ​അം​ഗീ​കാ​രം.
കൂ​ടാ​തെ വൊ​ക്കേ​ഷ​ണ​ൽ സ​ർ​വീ​സ് മേ​ഖ​ല​യി​ൽ സി​ൽ​വ​ർ പു​ര​സ്കാ​ര​വും ക്ല​ബ്ബി​നു ല​ഭി​ച്ചു. കോ​യ​ന്പ​ത്തൂ​രി​ൽ ന​ട​ന്ന അ​വാ​ർ​ഡ് നി​ശ​യി​ൽ ഡി​സ്ട്രി​ക് ഗ​വ​ർ​ണ​ർ രാ​ജ​ശേ​ഖ​ർ ശ്രീ​നി​വാ​സ​നി​ൽ നി​ന്നും ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കു​മാ​ർ പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.