ആ​രോ​ഗ്യ വ​കു​പ്പ് സേ​വ​ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി ആ​ല​ത്തൂ​ർ റ​വ​ന്യൂ ബ്ലോ​ക്ക് ആ​രോ​ഗ്യ​മേ​ള
Wednesday, June 29, 2022 12:15 AM IST
പാലക്കാട് : ആ​രോ​ഗ്യവ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന വി​വി​ധ സേ​വ​ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​ല​ത്തൂ​ർ ബ്ലോ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ​മേ​ള ശ്ര​ദ്ധേ​യ​മാ​യി.
ആ​ല​ത്തൂ​ർ ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ ന​ട​ന്ന ആ​രോ​ഗ്യമേ​ള ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ചാ​മു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജ​നി ബാ​ബു അ​ധ്യ​ക്ഷ​യാ​യി.
എ​ക്സൈ​സ്, ഫ​യ​ർ ആ​ർ​ഡ് റെ​സ്ക്യൂ, ആ​രോ​ഗ്യം, കു​ടും​ബ​ശ്രീ, ഐസി​ഡിഎ​സ്, യോ​ഗ, ആ​രോ​ഗ്യ വ​കു​പ്പി​ലെ വി​വി​ധ പ​ദ്ധ​തി​ക​ൾ, ഹോ​മി​യോ വ​കു​പ്പി​ന്‍റെ സ്റ്റാ​ളു​ക​ൾ മേ​ള​യി​ൽ സ​ജ്ജീ​ക​രി​ച്ചു. പാ​ലി​യേ​റ്റി​വ് രോ​ഗി​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ അ​ട​ങ്ങി​യ വി​പ​ണ​ന കേ​ന്ദ്രം, സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഏ​ജ​ൻ​സി കി​യോ​സ്കി പ്ര​ദ​ർ​ശ​നം, വി​വി​ധ സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ്ര​ക​ട​നം, കു​നി​ശേ​രി ഏ​ക​ല​വ്യ ക​ള​രി സ്കൂ​ൾ കു​ട്ടി​ക​ളു​ടെ ക​ള​രി​പ്പ​യ​റ്റ്, മാ​ജി​ക് ഷോ, ​നാ​ട​ൻ​പാ​ട്ട് എ​ന്നി​വ​യും ന​ട​ന്നു.