കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു
Wednesday, June 29, 2022 10:12 PM IST
വ​ട​ക്ക​ഞ്ചേ​രി: പ​ന്ത​ലാം​പാ​ട​ത്ത് സൈ​ക്കി​ളി​ൽ കാ​റി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. പ​ന്ത​ലാം​പാ​ടം മേ​രി​മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി പ​ല്ലാ​റോ​ഡ് വ​ട​ക്കേ​മു​റി​യി​ൽ വീ​ട്ടി​ൽ റോ​ബി​ൻ ജോ​ർ​ജി​ന്‍റെ മ​ക​ൻ ഷാ​രോ​ണ്‍ റോ​ബിനാ(13)​​ണ് മ​രി​ച്ച​ത്.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേ​ഷം മൃ​ത​ദേ​ഹം സ്കൂ​ളി​നോ​ടുചേ​ർ​ന്നു​ള്ള പ​ന്ത​ലാം​പാ​ടം നി​ത്യ​സ​ഹാ​യമാ​താ ദേ​വാ​ല​യ​ത്തി​ലെ​ത്തി​ച്ച് ഷാ​രോ​ണി​ന്‍റെ പ്രി​യ​പ്പെ​ട്ട കൂ​ട്ടു​കാർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി. തു​ട​ർ​ന്ന് പ​ല്ലാ​റോ​ഡി​ലു​ള്ള വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. വൈ​കീ​ട്ട് ജോ​സ്ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ സം​സ്ക്ക​രി​ച്ചു. അ​മ്മ: ഷി​ജി.​സ​ഹോ​ദ​ര​ൻ: റോ​ഷ​ൻ.​

ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​ന്പ​തോടെ ദേ​ശീ​യ​പാ​തയിൽ പ​ന്ത​ലാം​പാ​ടം ക​ല്ലി​ങ്ക​ൽപാ​ടം റോ​ഡ് ജം​ഗ്ഷ​ന​ടു​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.​ സൈ​ക്കി​ളി​ൽ സ്കൂ​ളി​ലേ​ക്ക് പോ​യി​രു​ന്ന കു​ട്ടി​യെ തൃ​ശൂ​രി​ലേ​ക്ക് പോ​യി​രു​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.