ചപ്പക്കാട്ടിലെ യുവാക്കളുടെ തിരോധാനത്തിനു പത്തുമാസം
Thursday, June 30, 2022 12:20 AM IST
കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട ച​പ്പ​ക്കാ​ട്ടി​ൽ സു​ഹൃ​ത്തു​ക്ക​ളാ​യ സ്റ്റീ​ഫ​ൻ സാ​മു​വ​ൽ (28), മു​രു​കേ​ശ​ൻ (27) എ​ന്നി​വ​രു​ടെ തി​രോ​ധാ​ന​ത്തി​ന് ഇ​ന്നേ​ക്കു പ​ത്തു​മാ​സം തി​ക​യു​ന്നു.
കൊ​ല്ല​ങ്കോ​ട് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു മാ​സ​ത്തോ​ളം ച​പ്പ​ക്കാ​ടി​നോ​ട് ചേ​ർ​ന്ന വ​ന​മേ​ഖ​ല​യി​ൽ ഫ​യ​ർ ഫോ​ഴ്സ്, ജി​ല്ലാ സ്കൂ​ബാ ടീം, ​എ​ക്സൈ​സ്, ജി​ല്ലാ ഡോ​ഗ് സ്ക്വാ​ഡ്, ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ തെര​ച്ചി​ൽ നി​ഷ്ഫ​ല​മാ​വു​ക​യാ​യി​രു​ന്നു.
അ​ഞ്ചു​മാ​സം മു​ന്പ് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സി.​ സു​ന്ദ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണച്ചു​മ​ത​ല സ​ർ​ക്കാ​ർ മാ​റ്റ​ി. എ​ന്നാ​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച് വീ​ണ്ടും അ​രി​ച്ചുപെ​റു​ക്കി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടും ഒ​രു വി​വ​രവും ഉ​ണ്ടാ​വാ​ത്ത​ത് ര​ണ്ടു കു​ടും​ബ​ങ്ങളെയും നി​രാ​ശ​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
2021 ഓ​ഗ​സ്റ്റ് 30 ന് ​ച​പ്പ​ക്കാ​ട്ടി​ൽ ഇ​രു​വ​രു​ടേ​യും താ​മ​സ​സ്ഥ​ല​ത്തി​നു സ​മീ​പ​ത്തു​വച്ചാണ് രാ​ത്രി ഒ​ന്പതി​നു മൊ​ബൈ​ൽ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​യ​ത്.
അ​തോ​ടുകൂ​ടി ഇ​രു​വ​രെയും കാ​ണാ​താ​വു​ക​യു​മാ​ണു​ണ്ടാ​യ​ത്. ഇ​തി​നി​ടെ ച​പ്പ​ക്കാ​ട് മ​ല​യി​ടു​ക്കി​ൽ ഒ​രു മ​നു​ഷ്യ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യിരുന്നു.
അതോടെ കേ​സ് പു​തി​യ വ​ഴി​ത്തി​രി​വി​ലേ​ക്ക് മാ​റുമെന്നു പ്രതീക്ഷ ഉയർന്നു. എന്നാൽ ഈ ​ത​ല​യോ​ട്ടി ഡിഎ​ൻഎ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നെ​ങ്കി​ലും പ​രി​ശോ​ധ​ന ഫ​ലം മാ​സ​ങ്ങ​ളാ​യി​ട്ടും വെ​ളി​പ്പെ​ടു​ത്തിയില്ല.
ഇ​തി​നി​ടെ രോ​ഗാ​വ​സ്ഥ​യി​ലാ​യ സ്റ്റീ​ഫ​ന്‍റെ പി​താ​വ് മ​ക​നെ കാ​ണ​ണ​മെ​ന്ന അ​വ​സാ​ന ആ​ഗ്ര​ഹ​വും നി​റ​വേ​റാ​തെ ജീ​വ​ൻ വെ​ടി​യു​ക​യും ചെ​യ്തു.