ബ​സ് സ്റ്റാ​ൻ​ഡി​ന​ക​ത്തെ യാ​ത്ര​ക്കാ​രു​ടെ ഇ​രി​പ്പി​ട​ങ്ങ​ൾ പു​ന​സ്ഥാ​പി​ക്ക​ണം
Thursday, June 30, 2022 12:23 AM IST
ചി​റ്റൂ​ർ: ത​ത്ത​മം​ഗ​ലം ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ ക​യ​റി തു​ട​ങ്ങി ഒ​ന്ന​ര മാ​സ​ത്തോ​ളമാ​യി​ട്ടും യാ​ത്ര​ക്കാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഇ​രി​പ്പി​ട​ങ്ങ​ൾ പു​ന​സ്ഥാ​പി​ക്കാ​ത്ത​ത് യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
മു​ൻ​പ് വി​ല കൂ​ടി​യ ഇ​രി​പ്പി​ട​ങ്ങ​ളാ​ണ് സ്റ്റാ​ൻ​ഡി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. മൂ​ന്നു വ​ർ​ഷ​ത്തോ​ളം ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​തി​രു​ന്ന​പ്പോ​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ഇ​രി​പ്പി​ട​ങ്ങ​ൾ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റി സ്ഥാ​പി​ച്ചി​രു​ന്നു.
ഇ​വ അ​ടി​യ​ന്ത​ര​മാ​യി സ്റ്റാ​ൻ​ഡി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​മാ​യി​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ, കോ​യ​ന്പ​ത്തൂ​ർ, പൊ​ള്ളാ​ച്ചി ഉ​ൾ​പ്പെ​ടെ ദൂ​ര ദി​ക്കു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ ബ​സ് എ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​യി സ്റ്റാ​ൻ​ഡി​ലെ​ത്താ​റു​ണ്ട്.
ഇ​വ​ർ ഇ​രി​പ്പി​ട​ങ്ങ​ളി​ല്ല​ത്ത​തി​നാ​ൽ ദീ​ർ​ഘ​നേ​രം നി​ല്ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. പ​ല​രും സ്റ്റാ​ൻ​ഡി​നു മു​ന്നി​ൽ ക​യ​റി വ​രു​ന്ന ച​വി​ട്ടു​പ​ടി​യി​ൽ ഇ​രി​ക്കു​ക​യും ബ​സ് അ​ക​ത്തു വ​രു​ന്പോ​ൾ ഓ​ടി​ക​യ​റു​ക​യും ചെ​യ്യു​ന്നു​ണ്ട്.
ഇ​ത് യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​വു​ന്നുമു​ണ്ട്. കെഎ​സ്ആ​ർ​ടി​സി, ടി​എ​ൻ​സി​ടി​സി ഉ​ൾ​പ്പെ​ടെ ആ​റു​പ​തി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്നു​ണ്ട്. ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന ബ​സു​ക​ളി​ൽ ന​ന്പ​ർ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.