ഒ​ന്നാം​വി​ള ന​ടീ​ൽ ക​ഴി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഞ​ണ്ടു​ക​ളു​ടെ ആ​ക്ര​മ​ണം വ്യാ​പ​കം
Thursday, June 30, 2022 12:23 AM IST
നെന്മാ​റ : ഉ​ഴു​തു​മ​റി​ച്ച് ന​ടീ​ൽ പൂ​ർ​ത്തി​യാ​ക്കി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ചെ​റി​യ ഞ​ണ്ടു​ക​ളു​ടെ ആ​ക്ര​മ​ണം വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്ന് ന​ട്ട നു​രി​ക​ളി​ലെ നെ​ൽ​ച്ചെ​ടി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു. ഞ​ണ്ടി​ൻ കു​ഞ്ഞു​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ മ​ണ്ണി​നോ​ടുചേ​ർ​ന്ന ഭാ​ഗ​ത്ത് വ​ച്ച് നെ​ൽ​ച്ചെ​ടി​ക​ൾ മു​റി​ച്ചു​ക​ള​ഞ്ഞ് വ്യാ​പ​ക​മാ​യി കൃ​ഷി നാ​ശം വ​രു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​റ​വ​ൻ​ചി​റ, ചെ​ട്ടി​കു​ള​ന്പ്, മ​രു​ത​ഞ്ചേ​രി, ത​ളി​പ്പാ​ടം തു​ട​ങ്ങി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക​മാ​യി ഞ​ണ്ടു ശ​ല്യം കാ​ണു​ന്ന​ത്. വെ​ള്ളം കെ​ട്ടി നി​ർ​ത്തി​യ നെ​ൽ​പ്പാ​ട​ങ്ങ​ളി​ലാ​ണ് ന​ടീ​ൽ ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ​ക്ക​കം നെ​ൽ​ച്ചെ​ടി​ക​ൾ​ക്ക് വ്യാ​പ​ക​മാ​യ നാ​ശം ഉ​ണ്ടാ​യ​ത്. ദി​വ​സം ക​ഴി​യു​ന്തോ​റും നെ​ൽ​ച്ചെ​ടി​ക​ൾ മു​റി​ഞ്ഞ് വെ​ള്ള​ത്തി​ൽ പാ​റി കി​ട​ക്കു​ക​യാ​ണ്. ഇ​തോ​ടെ ന​ട്ട നു​രി​ക​ൾ ത​മ്മി​ലു​ള്ള അ​ക​ലം വ​ർ​ധി​ച്ച് പാ​ട​ങ്ങ​ളി​ൽ നെ​ൽ​ച്ചെ​ടി​ക​ൾ ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്.
ന​ടീ​ൽ ക​ഴി​ഞ്ഞ് ഞാ​റ്റ​ടി​ക​ൾ സൂ​ക്ഷി​ക്കാ​ത്ത​തി​നാ​ൽ മി​ക്ക ക​ർ​ഷ​ക​ർ​ക്കും നെ​ൽ​ച്ചെ​ടി​ക​ൾ ന​ശി​ച്ച സ്ഥ​ല​ത്ത് വീ​ണ്ടും ന​ട്ടു കൊ​ടു​ക്കാ​ൻ ഞാ​റ്റ​ടി​ക​ളി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ഞ​ണ്ടു​ക​ളു​ടെ ആ​ക്ര​മ​ണം ഇ​ല്ലാ​താ​ക്കാ​ൻ ക​ർ​ഷ​ക​ർ പാ​ട​ങ്ങ​ളി​ൽ വെ​ള്ളം വാ​ർ​ത്ത് ക​ള​ഞ്ഞ് കീ​ട​നാ​ശി​നി പ്ര​യോ​ഗം ന​ട​ത്തു​ക​യാ​ണ്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ന​ട്ട നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ നു​രി​ക​ൾ കു​റ​വാ​യ​തി​നാ​ൽ പാ​ട​ങ്ങ​ളി​ൽ നെ​ൽ​ച്ചെ​ടി​ക​ളു​ടെ എ​ണ്ണം വ​ള​രെ വേ​ഗം കു​റ​ഞ്ഞു വ​രു​ന്നു​ണ്ട്. ഞ​ണ്ടു​ക​ളെ വി​വി​ധ ത​രം പ​ക്ഷി​ക​ളും കൊ​ക്കു​ക​ളും തി​ന്നു ന​ശി​പ്പി​ക്കു​ന്ന​തി​നാ​ൽ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ ഞ​ണ്ടു​ക​ളു​ടെ എ​ണ്ണം കു​റ​വാ​കു​ന്ന​താ​ണ് പ​തി​വ്.
ഇ​ക്കു​റി എ​ല്ലാ​യി​ട​ത്തും ഒ​രു​മി​ച്ച് ന​ടീ​ൽ വ​ന്ന​തി​നാ​ലും കൊ​ക്കു​ക​ളും നീ​ർ പ​ക്ഷി​ക​ളും ഞ​ണ്ടു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ കു​റ​വ് വ​ന്ന​തെ​ന്നും മ​ഴ കു​റ​വു വ​ന്ന​ത് ഞ​ണ്ടു​ക​ളു​ടെ വം​ശ​വ​ർ​ധ​ന​യ്ക്ക് കാ​ര​ണ​മാ​യെ​ന്ന് ക​ർ​ഷ​ക​രും പ്ര​ദേ​ശ​വാ​സി​ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു.