ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ൾ​ക്ക് റി​ബേ​റ്റ്
Thursday, June 30, 2022 11:57 PM IST
പാലക്കാട്: കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന് മു​ത​ൽ ജൂ​ലൈ ഏ​ട്ട് വ​രെ ബ​ക്രീ​ദി​നോ​ട​നു​ബ​ന്ധി​ച്ച് ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ൾ​ക്ക് 20 ശ​ത​മാ​നം മു​ത​ൽ 30 ശ​ത​മാ​നം വ​രെ ഗ​വ സ്പെ​ഷ്യ​ൽ റി​ബേ​റ്റ് അ​നു​വ​ദി​ച്ചു. ഖാ​ദി ബോ​ർ​ഡി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഖാ​ദി ഗ്രാ​മ സൗ​ഭാ​ഗ്യ, കോ​ട്ട​മൈ​താ​നം, ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡ് കോം​പ്ല​ക്സ്, കോ​ങ്ങാ​ട് മു​നി​സി​പ്പ​ൽ കോം​പ്ല​ക്സ്, തൃ​ത്താ​ല, കു​ന്പി​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഖാ​ദി ഷോ​റൂ​മു​ക​ളി​ലും മ​ണ്ണൂ​ർ, ശ്രീ​കൃ​ഷ്ണ​പു​രം, പ​ട്ട​ഞ്ചേ​രി, ക​ള​പ്പെ​ട്ടി, വി​ള​യോ​ടി, എ​ല​പ്പു​ള്ളി, കി​ഴ​ക്ക​ഞ്ചേ​രി, മ​ല​ക്കു​ളം, ചി​ത​ലി ഗ്രാ​മ സൗ​ഭാ​ഗ്യ​ക​ളി​ലും സ്പെ​ഷ്യ​ൽ മേ​ള​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

കാ​ന്‍റീ​ൻ ന​ട​ത്തി​പ്പ് : ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു

പാലക്കാട്: ആ​രോ​ഗ്യ വ​കു​പ്പി​ന് കീ​ഴി​ൽ കോ​ട്ട​ത്ത​റ ഗ​വ ട്രൈ​ബ​ൽ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ച്ച്.​എം.​സി കാ​ന്‍റീ​ൻ ന​ട​ത്തി​പ്പി​ന് താ​ത്പ​ര്യ​മു​ള്ള വ്യ​ക്തി​ക​ളി​ൽ നി​ന്നും ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. ടെ​ൻ​ഡ​ർ നാ​ലി​ന് ഉ​ച്ച​യ്ക്ക് 12 വ​രെ സ്വീ​ക​രി​ക്കും. അ​ന്നേ ദി​വ​സം വൈ​കി​ട്ട് മൂ​ന്നി​ന് ടെ​ൻ​ഡ​ർ തു​റ​ക്കും. 5000 രൂ​പ​യാ​ണ് നി​ര​ത​ദ്ര​വ്യം. ഫോ​ണ്‍ 8129543698, 7907426260.