കേ​യി​യോ​ട്ടി​ൽ മ​രം വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Thursday, June 30, 2022 11:57 PM IST
വ​ണ്ടി​ത്താ​വ​ളം: ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​രം റോ​ഡി​നു കു​റു​കെ വീ​ണു പ​ള്ളി​മൊ​ക്ക് ത​ണ്ണീ​ർ​പ്പ​ന്ത​ൽ പാ​ത​യി​ൽ​ഒ​ന്ന​ര മ​ണി​ക്കൂ​ർ ഗ​താ​ഗ​തം ത​ട​സപ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യ്ക്ക് കേ​യി​യോ​ട് പാ​ത​യി​ലാ​ണ് സം​ഭ​വം. മ​രം വീ​ണ​തി​ൽ മൂ​ന്നു വൈ​ദ്യു​ത തൂ​ക്കു​ക​ളും ച​രി​ഞ്ഞി​ട്ടു​ണ്ട്. മ​രം വീ​ണ ഉ​ട​ൻ വൈ​ദ്യു​തി ഉ​ട​ൻ നി​ല​ച്ച​തി​നാ​ൽ അ​നി​ഷ്ട സം​ഭ​വം ഒ​ഴി​വാ​യി.
ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​ത​ര വാ​ഹ​ന​ങ്ങ​ൾ പ​ള്ളി​മൊ​ക്ക് മൂ​പ്പ​ൻ​കു​ളം വ​ഴി തി​രി​ച്ചു​വി​ട്ടു. ചി​റ്റൂ​ർ എ​എ​സ്ടി​ഒ പി.​വി പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ അ​ഗ്നി ര​ക്ഷാ സേ​ന ഒ​ന്ന​ര മ​ണി​ക്കൂ​ർ പ്ര​യ​ത്നി​ച്ച് മ​രം മു​റി​ച്ചു മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.