ദേ​ശീ​യ​പാ​ത അ​പ​ക​ട പ​ര​ന്പ​ര; ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേധ കൂ​ട്ടാ​യ്മ
Thursday, June 30, 2022 11:57 PM IST
വ​ട​ക്ക​ഞ്ചേ​രി : വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത മൂ​ലം പ​ന്ത​ലാം​പാ​ടം, ചു​വ​ട്ടു​പാ​ടം ഭാ​ഗ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​മ​ര​ണ​ങ്ങ​ൾ​ക്ക് അ​റു​തി വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന​ലെ രാ​വി​ലെ പ​ന്ത​ലാം​പാ​ട​ത്ത് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗം ടി.​എം. ശ​ശി പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​സ്.​ഷ​ക്കീ​ർ, കൃ​ഷ്ണ​ദാ​സ്, സി.​കെ. നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പ​ന്ത​ലാം​പാ​ട​ത്തെ യു ​ടേ​ണി​ൽ വെ​ച്ച് കാ​റി​ടി​ച്ച് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചി​രു​ന്നു. പ​ന്ത​ലാം​പാ​ട​ത്ത് ഫു​ട്ട് ഓ​വ​ർ ബ്രി​ഡ്ജ് നി​ർ​മി​ക്കു​ക, സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.