കേ​ര​ഗ്രാ​മം പ​ദ്ധ​തി: ആ​നു​കൂ​ല്യം വി​ത​ര​ണം ചെ​യ്തു
Thursday, June 30, 2022 11:58 PM IST
വടക്കഞ്ചേരി: കേ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് ആ​നു​കൂ​ല്യം വി​ത​ര​ണം ചെ​യ്തു.
125 ഹെ​ക്ട​റി​ൽ പ​ഞ്ചാ​യ​ത്തി​ലെ 21875 തെ​ങ്ങു​ക​ളാ​ണ് കേ​ര​ഗ്രാ​മം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പു​ര​യി​ട​ത്തി​ൽ നാ​ല് മു​ത​ൽ തെ​ങ്ങു​ക​ളു​ള്ള ക​ർ​ഷ​ക​ർ​ക്ക് തെ​ങ്ങ് ഒ​ന്നി​ന് 35 രൂ​പ വീ​തം പ​രി​പാ​ല​ന​ത്തി​ന് ധ​ന​സ​ഹാ​യം ന​ല്കി. ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന​യാ​ണ് ആ​നു​കൂ​ല്യം കൈ​മാ​റു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ തി​ര​ഞ്ഞെ​ടു​ത്ത 31 പേ​ർ​ക്ക് ക്ലൈം​ബി​ങ് മെ​ഷീ​നു​ക​ളും വി​ത​ര​ണം ചെ​യ്തു. 2750 രൂ​പ വി​ല​യു​ള്ള മെ​ഷീ​ന് 2000 രൂ​പ സ​ബ്സി​ഡി​യോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന​ത്.
ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഫെ​ർ​ട്ടി​ലൈ​സ​ർ, ഡോ​ള​മൈ​റ്റ്, മെ​ഗ്നീ​ഷ്യം സ​ൾ​ഫേ​റ്റ്, ജൈ​വ​വ​ളം, രാ​സ​വ​ളം എ​ന്നി​വ​യും വി​ത​ര​ണം ചെ​യ്തു. ത​രൂ​ർ, കാ​വ​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ആ​കെ 250 ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണ് കേ​ര​ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ക​ർ​ഷ​ക​ർ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ. ​ര​മ​ണി ടീ​ച്ച​ർ നി​ർ​വ​ഹി​ച്ചു. കേ​ര​ഗ്രാ​മം സൊ​സൈ​റ്റി ക​ണ്‍​വീ​ന​ർ എം.​എ ബ​ക്ക​ർ അ​ധ്യ​ക്ഷ​നാ​യി.