സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ക്ലി​നി​ക് ആ​രം​ഭി​ച്ചു
Thursday, June 30, 2022 11:58 PM IST
കോ​യ​ന്പ​ത്തൂ​ർ : ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കാ​ന്പ​സി​ൽ മെ​ഡി​ക്ക​ൽ ക്ലി​നി​ക് ആ​രം​ഭി​ച്ചു. ലോ​ക ഡോ​ക്ടേ​ഴ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​യ​ന്പ​ത്തൂ​ർ ആ​ശ്ര​മം സ്കൂ​ളി​ലാ​ണ് മെ​ഡി​ക്ക​ൽ ക്ലി​നി​ക്ക് തു​ട​ങ്ങി​യ​ത്.
ഈ ​ക്ലി​നി​ക്കി​ൽ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്കാ​ൻ ഒ​രു ന​ഴ്സ് എ​പ്പോ​ഴും ല​ഭ്യ​മാ​യി​രി​ക്കും. ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ലും മി​ക​ച്ച ഡോ​ക്ട​ർ​മാ​ർ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ സ​ഹാ​യി​ക്കും.
സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന ആ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഈ ​ക്ലി​നി​ക്ക് വ​ഴി പ്ര​യോ​ജ​നം ല​ഭി​ക്കും. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ഡോ​ക്ട​ർ​മാ​ർ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ മെ​ഡി​ക്ക​ൽ സം​ശ​യ​ങ്ങ​ൾ​ക്ക് ഉ​പ​ദേ​ശം ന​ല്കും.
സ്കൂ​ളി​ന് സ​മീ​പം ആ​ധു​നി​ക ആ​ശു​പ​ത്രി​യു​മാ​യി ക​രാ​ർ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല, വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കും പ്ര​യോ​ജ​നം ല​ഭി​ക്കും.
ഉ​ന്ന​മ​ന ചി​കി​ത്സ​ക​ൾ​ക്ക് 20% കി​ഴി​വും അ​വ​ർ​ക്ക് ല​ഭി​ക്കും. ആ​ശ്ര​മം സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഡോ.​ജെ.​ഡി. ഗൗ​രി ഉ​ദ​യേ​ന്ദ്ര​നാ​ണ് സ്കൂ​ൾ മേ​ഖ​ല​യി​ൽ ഇ​ത്ത​ര​മൊ​രു പു​തി​യ സം​രം​ഭ​ത്തി​ന് നേ​തൃ​ത്വം ന​ല്കി​യി​രി​ക്കു​ന്ന​ത്.