താ​മ​ര​ക്കു​ളം-​തി​രി​വു​റോ​ഡി​ലെ ഗ​ർ​ത്തം ശ​രി​പ്പെ​ടു​ത്ത​ണം
Thursday, June 30, 2022 11:59 PM IST
ചി​റ്റൂ​ർ : വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി വി​ള​യോ​ടി-​അ​ല​യാ​ർ​പാ​ത താ​മ​ര​ക്കു​ള​ത്ത് റോ​ഡി​ലു​ള്ള ഗ​ർ​ത്തം.
റോ​ഡി​ലെ ഗ​ർ​ത്തം ക​ണ്ട് പെ​ട്ടെ​ന്ന് ന​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് ഗ​തി​മാ​റി സ​ഞ്ച​രി​ക്കു​ക​യാ​ണ്.
രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ സ്ഥ​ല പ​രി​ച​യ​മി​ല്ലാ​തെ വ​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ ഗ​ർ​ത്ത​ത്തി​ൽ ഇ​ടി​ച്ചി​റ​ങ്ങി മ​റി​യു​ന്നു​ണ്ട്.
വി​ള​യോ​ടി​യി​ൽ നി​ന്നും സ്കൂ​ൾ ഗ്രൗ​ണ്ട് വ​രെ​യു​ള്ള മു​ന്നു കി​ലോ​മീ​റ്റ​ർ വീ​തി കു​റ​ഞ്ഞ റോ​ഡി​ൽ മു​ൻ​പു ന​ട​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ പ​ത്തി​ല​ധി​കം പേ​രു​ടെ ജീ​വ​ൻ നി​ല​ത്ത് പൊ​ലി​ഞ്ഞി​ട്ടു​ണ്ട്. ന​ന്ദി​യോ​ട്, പാ​ട്ടി​കു​ളം, ഏ​ന്ത​ൽ പാ​ലം, അ​യ്യ​പ്പ​ൻ​കാ​വ്,
പ​ള​ളം, മു​ത​ല​മ​ട, കാ​ന്പ്ര​ത്ത്ച​ള്ള, ചു​ള്ളി​യാ​ർ മേ​ട്, വ​ലി​യ​ച്ച​ള്ള, ആ​ന​മാ​റി ഉ​ൾ​പ്പെ​ടെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ചി​റ്റൂ​ർ താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്തേ​ക്ക് പോ​വു​ന്ന​തി​നു ദു​ര​ക്കു​റ​വെ​ന്ന​തി​നാ​ൽ ഇ​തു​വ​ഴി​യാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ പ​തി​വു സ​ഞ്ചാ​രം. റോ​ഡി​നു വി​സ്താ​ക്കു​റ​വെ​ന്ന​തി​നാ​ൽ ഇ​രു​വ​ശ​ത്തും വ​ലി​യ വാ​ഹ​ന​ങ്ങ​ളെ​ത്തി​യാ​ൽ മ​റി​ക​ട​ക്കാ​ൻ സ​മ​യ​മേ​റെ വേ​ണ്ടി വ​രും. വി​ള​യോ​ടി പു​ഴ​പ്പാ​ലം മു​ത​ൽ വ​ണ്ടി​ത്താ​വ​ളം ടൗ​ണ്‍ വ​രെ ആ​റു കി​ലോ മീ​റ്റ​ർ പാ​ത വീ​തി കൂ​ട്ടി ന​വീ​ക​രി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നാ​യി ര​ണ്ടു ത​വ​ണ റോ​ഡ് സ​ർ​വേ​യും ഒ​ന്ന​ര വ​ർ​ഷം മു​ൻ​പു പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു.
റോ​ഡ് നി​ർ​മ്മാ​ണം ഉ​ട​ൻ തു​ട​ങ്ങു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ആ​വ​ർ​ത്തി​ച്ചു പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും ഇ​തി​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ പോ​ലും ഉ​ണ്ടാ​വാ​ത്ത​ത് യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യി​രി​ക്കു​കയാ​ണ്.