വ​ന​മ​ഹോ​ത്സ​വത്തിനു ജി​ല്ല​യി​ൽ തു​ട​ക്ക​ം
Saturday, July 2, 2022 12:47 AM IST
പാ​ല​ക്കാ​ട്: സാ​മൂ​ഹ്യ വ​ന​വ​ൽ​ക്ക​ര​ണ വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന വ​ന​മ​ഹോ​ത്സ​വ പ​രി​പാ​ടി​ക​ൾ​ക്കു ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി.
ഏ​ഴു​വ​രെ ന​ട​ക്കു​ന്ന മ​ഹോ​ത്സ​വ​ത്തി​ന് ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​മാ​യി സ​ഹ​ക​രി​ച്ച് ജൈ​നി​മേ​ട് കു​ന്നും​പു​റം ശ്മ​ശാ​നം ഹ​രി​ത​വ​ത്്ക​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്ക് ഇ​ന്ന​ലെ തു​ട​ക്കം കു​റി​ച്ചു.
പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രി​യ അ​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ വി.​ന​ടേ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​ വഹിച്ചു. സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ എ​ൻ.​ടി.​സി​ബി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​രാ​യ മീ​നാ​ക്ഷി , ധ​ന്യ, ജ​യ​ല​ക്ഷ്മി, പ്ര​ഭാ​മോ​ഹ​ൻ, വി​നീ​ത, ശ​ശി​കു​മാ​ർ, നെ​ഹ്റു യു​വ കേ​ന്ദ്ര സേ​വ പ്രോ​ജ​ക്റ്റ് മാ​നേ​ജ​ർ എം. ​സ​ജി​ന, എ​സ്.​കെ. മു​ര​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​ശ്രീ​കു​മാ​ർ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. വ​ന​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ കോ​ള​നി​യി​ൽ റെ​യി​ൽ​വേ പ്രൊ​ട്ട​ക്്ഷ​ൻ ഫോ​ഴ്സ് അം​ഗ​ങ്ങ​ളും വ​ന​പാ​ല​ക​രും സം​യു​ക്ത​മാ​യി പ​രി​സ്ഥി​തി​ക്കു​വേ​ണ്ടി കൂ​ട്ട​ഓ​ട്ടം ന​ട​ത്തും.
തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വി​ദ്യാ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ല്ല​ടി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ, ക​ഞ്ചി​ക്കോ​ട് കേ​ന്ദ്രീ​യ വി​ദ്യാ​ല​യം, ഒ​ല​വ​ക്കോ​ട് ആ​ര​ണ്യ​ഭ​വ​ൻ, പോ​ളി​ടെ​ക്നി​ക് കോ​ളേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വൃ​ക്ഷ​ത്തൈ ന​ടീ​ലും ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അം​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി വൃ​ക്ഷ​സ​മൃ​ദ്ധി തൈ ​പ​രി​പാ​ല​നം ശി​ൽ​പ​ശാ​ല​യും ന​ട​ത്തും.