പാലക്കാട്: കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പു വരുത്തുക ഏറെ പ്രധാനമാണെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ.
ആദിവാസി മേഖലകളിലെ കുട്ടികളുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ബാലാവകാശ കർത്തവ്യ വാഹകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ചെയർമാൻ.
മുതലമട, കൊഴിഞ്ഞാന്പാറ, പെരുമാട്ടി തുടങ്ങിയ അതിർത്തി പഞ്ചായത്ത് മേഖലകളിലെ ബാലവേല, ബാലവിവാഹം, മദ്യം, പുകയില, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം, പോഷകാഹാരക്കുറവ്, സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടങ്ങിയ പ്രശ്നങ്ങളിൽ സ്വീകരിച്ച നടപടികളുടെ പുരോഗതി യോഗത്തിൽ വിലയിരുത്തി.
മീനാക്ഷിപുരം ഗവ. ഹൈസ്ക്കൂളിൽ നടന്ന യോഗത്തിൽ സി.ഡബ്ലി.യു.സി ചെയർമാൻ മറിയ ജെറാൾഡ്, കമ്മറ്റി അംഗം സൗമ്യ ടിറ്റോ, ശിശു സംരക്ഷണ ഓഫീസ് പ്രൊട്ടക്ഷൻ ഓഫീസർ പ്രഫുല്ല ദാസ്, പോലീസ്, എക്സൈസ്, ആരോഗ്യം, വിദ്യാഭ്യാസം, എസ്.സി, എസ്.ടി, സാമൂഹ്യ നീതി, ചൈൽഡ് ലൈൻ, പഞ്ചായത്ത് സെക്രട്ടറിമാർ, സി.ഡി.പി.ഒ.മാർ, ലേബർ ഓഫീസർ, കാവൽ , കാവൽ പ്ലസ് എൻ.ജി.ഒ പ്രതിനിധികൾ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് റെസ്ക്യൂ ഓഫീസർ അനസ് പങ്കെടുത്തു.