അപകടങ്ങളിൽ പൊലിഞ്ഞവർക്കു സ്മരണാഞ്ജലി: പ​ന്ത​ലാം​പാ​ട​ത്ത് പ്ര​തി​ഷേ​ധ ജ്വാ​ല
Saturday, July 2, 2022 12:47 AM IST
വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത​യി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ച്ചും ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ പാ​ത​നി​ർ​മാ​ണ അ​പാ​ക​ത​ക്കെ​തി​രേ​യും പ​ന്ത​ലാം​പാ​ട​ത്ത് പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​യി​ച്ചു.
പ​ന്ത​ലാം​പാ​ടം മേ​രി​മാ​താ സ്കൂ​ൾ പി​ടി​എ, എ​ൻ​എ​ച്ച് 544 സം​യു​ക്ത സ​മ​ര​സ​മി​തി, വ​ട​ക്ക​ഞ്ചേ​രി ജ​ന​കീ​യ​വേ​ദി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ. ക​ഴി​ഞ്ഞ ദി​വ​സം പ​ന്ത​ലാം​പാ​ട​ത്ത് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഷാ​രോ​ണി​ന്‍റെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ചി​ച്ചു. ഫാ.​ജോ​ബി കാ​ച്ച​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ജോ അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി.
സം​യു​ക്ത സ​മ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​ജെ.​ജോ​സ്, ജ​ന​കീ​യ​വേ​ദി ചെ​യ​ർ​മാ​ൻ ബോ​ബ​ൻ ജോ​ർ​ജ്, വൈ​സ് ചെ​യ​ർ​മാ​ൻ സു​രേ​ഷ് വേ​ലാ​യു​ധ​ൻ, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജോ​ജി ഡേ​വി​ഡ്, പ്രി​ൻ​സി​പ്പ​ൽ ഷൈ​ജോ മാ​ത്യു. എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ൻ​സി സ​ജു, സി.​സി.​സു​രേ​ന്ദ്ര​ൻ, എം.​എ​ൽ. അ​വ​റാ​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വ​ട​ക്ക​ഞ്ചേ​രി മു​ത​ൽ വാ​ണി​യ​ന്പാ​റ വ​രെ സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും പ​ന്ത​ലാം​പാ​ട​ത്ത് ഫു​ട്ഓ​വ​ർ ബ്രി​ഡ്ജ് നി​ർ​മി​ക്ക​ണ​മെ​ന്നും യു​ടേ​ണു​ക​ൾ ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.