കേ​ര​ള​ത്തി​ലേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച റേ​ഷ​ന​രി പി​ടി​കൂ​ടി
Saturday, July 2, 2022 12:49 AM IST
കോ​യ​ന്പ​ത്തൂ​ർ: കേ​ര​ള​ത്തി​ലേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​രു ട​ണ്‍ റേ​ഷ​ന​രി പി​ടി​കൂ​ടി. പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് റേ​ഷ​ൻ അ​രി ക​ട​ത്തു​ന്ന​താ​യി ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് ക​പ്പ​ല​ങ്ക​ര കോ​ള​നി​യി​ൽ അ​ധി​കൃ​ത​ർ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​രു ട​ണ്‍ റേ​ഷ​ൻ അ​രി പി​ടി​കൂ​ടി​യ​ത്. റേ​ഷ​ൻ അ​രി ക​ട​ത്താ​ൻ ശ്ര​മി​ച്ച പാ​ല​ക്കാ​ട് സ്വ​ദേ​ശി വി​ഷ്ണു​വി​നാ​യി ഫു​ഡ് സെ​ൽ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

ഇ​ക്കോ ക്ല​ബ് പ്ര​വ​ർ​ത്ത​ന​ം തുടങ്ങി

കോ​യ​ന്പ​ത്തൂ​ർ: ട്രി​നി​റ്റി മെ​ട്രി​ക്കു​ലേ​ഷ​ൻ സ്കൂ​ളി​ൽ ഇ​ക്കോ ക്ല​ബ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. വേ​ൾ​ഡ് വൈ​ഡ് ഫ​ണ്ട് ഫോ​ർ നേ​ച്ച​ർ സ്റ്റേ​റ്റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്.​ശ​ര​വ​ണ​ൻ ഇ​ക്കോ ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ധ​ന​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ശി​ഷ്ടാ​തി​ഥി​യെ മൊ​മേ​ന്‍റൊ ന​ൽ​കി ആ​ദ​രി​ച്ചു.
തു​ട​ർ​ന്ന് വി​ശി​ഷ്ടാ​തി​ഥി ശ​ര​വ​ണ​ൻ വി​ദ്യാ​ർ​ത്ഥി​ക​ളോ​ട് പ്ര​കൃ​തി​യെ​ക്കു​റി​ച്ചും അ​ത് സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും, വ​ന്യ ജീ​വി​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട​തി​നെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. പ്ര​കൃ​തി​യെ കു​റി​ച്ച് കൂ​ടു​ത​ല​റി​യാ​ൻ സാ​ധി​ക്കു​ന്ന ആ​ക്ടി​വി​റ്റി​ക​ളും ചെ​യ്യാ​നും, വൃ​ക്ഷ​ത്തൈ​ക​ൾ ന​ടാ​നും നി​ർ​ദേ​ശി​ച്ചു. സ്കൂ​ൾ ക​റ​സ്പോ​ണ്ട​ന്‍റ് ഫാ.​ജോ​സ​ഫ് പു​ത്തൂ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ത്ഥി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.