ടാ​ങ്ക​ർ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ​ക്കു പ​രി​ക്കേ​റ്റു
Sunday, July 3, 2022 12:48 AM IST
കോ​യ​ന്പ​ത്തൂ​ർ: വാ​ള​യാ​റി​ൽ സ്പി​രി​റ്റു​മാ​യി വ​ന്ന ടാ​ങ്ക​ർ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ട​ലൂ​ർ സ്വ​ദേ​ശി പാ​ർ​ത്ഥി​പ​നാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​ന്ധ്ര​യി​ൽ നി​ന്നും സ്പി​രി​റ്റു​മാ​യി കേ​ര​ള​ത്തി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യാ​ണ് വാ​ള​യാ​റി​ൽ വ​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​

ഇ​ന്ന് അ​തി​രാ​വി​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വാ​ള​യാ​റി​ൽ വെ​ച്ച് പാ​ർ​ത്ഥി​പ​ൻ ഓ​ടി​ച്ചി​രു​ന്ന ലോ​റി​യു​ടെ പു​റ​കി​ൽ മ​റ്റൊ​രു ടാ​ങ്ക​ർ ലോ​റി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ നി​യ​ന്ത്ര​ണം വി​ട്ട ടാ​ങ്ക​ർ ലോ​റി ന​ടു​റോ​ഡി​ൽ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

ഇ​തി​ൽ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന സ്പി​രി​റ്റ് റോ​ഡി​ൽ പ​ര​ന്നൊ​ഴു​കി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ കെ.​ജി. ചാ​വ​ടി പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും ചേ​ർ​ന്ന് തീ ​പി​ടി​ക്കാ​തി​രി​ക്കു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ പാ​ർ​ത്ഥി​പ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പാ​ല​ക്കാ​ട്ടി​ൽ നി​ന്നും വ​ന്ന വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് റോ​ഡി​ലൂ​ടെ തി​രി​ച്ചു​വി​ട്ടു. അ​തി​രാ​വി​ലെ അ​പ​ക​ടം ന​ട​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.
സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കെ.​ജി. ചാ​വ​ടി​പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.