ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ക​ർ​ഷ​ക​രെ വ​ഞ്ചി​ക്കു​ന്നു : ഉ​ഴ​വ​ർ ഉ​ഴെ​പ്പാ​ള​ർ ക​ക്ഷി
Sunday, July 3, 2022 12:48 AM IST
കോ​യ​ന്പ​ത്തൂ​ർ : ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ക​ർ​ഷ​ക​രെ വ​ഞ്ചി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും പ​ബ്ലി​സി​റ്റി​ക്കാ​ണ് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​തെ​ന്നും ഉ​ഴ​വ​ർ ഉ​ഴെ​പ്പാ​ള​ർ ക​ക്ഷി പ്ര​സി​ഡ​ന്‍റ് ചെ​ല്ല​മു​ത്തു.

കോ​യ​ന്പ​ത്തൂ​രി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ർ​ഷ​ക​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ ഒ​ന്നും ത​ന്നെ ന​ല്കി​യി​ട്ടി​ല്ല. വെ​റും വാ​ഗ്ദാ​ന​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു അ​ത്.

പ​ബ്ലി​സി​റ്റി കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ നി​ല​നി​ല്ക്കു​ന്ന​ത്. പ​ന്പ് സെ​റ്റു​ക​ൾ​ക്കു മു​ക​ളി​ലു​ള്ള ജി​എ​സ്ടി നി​കു​തി കു​റ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും വി​ല​ക്ക​യ​റ്റം ക​ർ​ഷ​ക​രെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും അ​ത് നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ചെ​ല്ല​മു​ത്തു ആ​വ​ശ്യ​പ്പെ​ട്ടു.