തൃ​ത്താ​ല ബ്ലോ​ക്ക് ആ​രോ​ഗ്യ​മേ​ള സംഘടിപ്പിച്ചു
Sunday, July 3, 2022 12:48 AM IST
പാലക്കാട് : ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സേ​വ​ന​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്കു നേ​രി​ട്ടെ​ത്തി​ച്ച് തൃ​ത്താ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ത​ല ആ​രോ​ഗ്യമേ​ള. തൃ​ത്താ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്, ദേ​ശീ​യ ആ​രോ​ഗ്യദൗ​ത്യം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ആ​രോ​ഗ്യ​മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നാ​ഗ​ല​ശേരി ഗ​വ. ഹൈ​സ്കൂ​ളി​ൽ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ് നി​ർ​വ​ഹി​ച്ചു .

തൃ​ത്താ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. റ​ജീ​ന അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ.​പി. റീ​ത്ത, തൃ​ത്താ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. കു​ഞ്ഞു​ണ്ണി, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മേ​ള​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ൾ ത​ല ക്വി​സ് മ​ത്സ​ര​ങ്ങ​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ത്തി. മേ​ള​യു​ടെ ഭാ​ഗ​മാ​യി ജീ​വി​ത ശൈ​ലി രോ​ഗ നി​ർ​ണ​യം, മെ​ഡി​ക്ക​ൽ ക്യാ​ന്പ്, കാ​ഴ്ച പ​രി​ശോ​ധ​ന, അ​നീ​മി​യ ഡി​റ്റ​ക്ഷ​ൻ, കാ​രു​ണ്യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്,

മ​ല​ന്പ​നി ക്ഷ​യ​രോ​ഗ പ​രി​ശോ​ധ​ന, പാ​ലി​യേ​റ്റീ​വ് പാ​രാ​പ്ലീ​ജി​യ രോ​ഗി​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം, ആ​യു​ർ​വേ​ദ എ​ക്സി​ബി​ഷ​ൻ, ഹോ​മി​യോ എ​ക്സി​ബി​ഷ​ൻ, ഡെ​ന്‍റ​ൽ ക്യാ​ന്പ്, സാം​ക്ര​മി​ക രോ​ഗപ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന വി​പ​ണ​നം, ഐസി​ഡി​എ​സ് ആ​രോ​ഗ്യദാ​യ​ക ഭ​ക്ഷ​ണ പ്ര​ദ​ർ​ശ​നം എ​ന്നി​വ ന​ട​ന്നു. മേ​ള​യു​ടെ ഭാ​ഗ​മാ​യി ഇ​രു​പ​ത്ത​ഞ്ചോ​ളം സ്റ്റാ​ളു​ക​ൾ സ​ജ്ജീ​ക​രി​ച്ചു.

ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ മേ​ള​യി​ൽ സ​ന്ദ​ർ​ശി​ച്ചു. വി​ഷ​ര​ഹി​ത ഭ​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഉ​ൾ​ക്കൊ​ള്ളി​ച്ച് കൃ​ഷി​വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച വി​ഷ ര​ഹി​ത പ​ച്ച​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സ്റ്റാ​ളും ശ്ര​ദ്ധേ​യ​മാ​യി. കൗ​മാ​ര​ക്കാ​രു​ടെ കൗ​ണ്‍​സി​ലിം​ഗ് ക്ലി​നി​ക്, പ്ര​തീ​ക്ഷ പാ​ലി​യേ​റ്റീ​വ് വി​പ​ണ​ന കേ​ന്ദ്രം ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ്റ്റാ​ൾ മേ​ള​യു​ടെ സ​വി​ശേ​ഷ​ത​യാ​യി​രു​ന്നു.