മി​ക​ച്ച അ​ർ​ബ​ൻ ബാ​ങ്കി​നു​ള്ള പു​ര​സ്കാ​രം ഒ​റ്റ​പ്പാ​ലം ബാ​ങ്കി​ന്
Sunday, July 3, 2022 12:48 AM IST
ഒ​റ്റ​പ്പാ​ലം : കേ​ര​ള​ത്തി​ലെ അ​ർ​ബ​ൻ ബാ​ങ്കു​ക​ളി​ൽ 2020-21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മി​ക​ച്ച ര​ണ്ടാ​മ​ത്തെ അ​ർ​ബ​ൻ ബാ​ങ്കി​നു​ള്ള പു​ര​സ്കാ​രം ഒ​റ്റ​പ്പാ​ലം അ​ർ​ബ​ൻ ബാ​ങ്കി​ന് ല​ഭി​ച്ചു.

കോ​ട്ട​യ​ത്ത് ന​ട​ന്ന അ​ന്ത​ർ​ദേ​ശീ​യ സ​ഹ​ക​ര​ണ ദി​നാ​ച​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സ​ഹ​ക​ര​ണ ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​നി​ൽ നി​ന്ന് ബാ​ങ്ക് ചെ​യ​ർ​മാ​ൻ ഐ.​എം. സ​തീ​ശ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ പി.​എം. ദേ​വ​ദാ​സ്, ഡ​യ​റ​ക്ട​ർ എ​ൻ.​ഗീ​താ​ദേ​വി, സി​ഇ​ഒ കെ.​പി. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ സി.​പി. സ​രോ​ജി​നി, മാ​നേ​ജ​ർ പി.​എം. ജ​യ് കി​ഷ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. ഇ​ട​പാ​ടു​കാ​ർ, ജീ​വ​ന​ക്കാ​ർ, റി​സ​ർ​വ് ബാ​ങ്ക്, സ​ഹ​ക​ര​ണ വ​കു​പ്പ്, സ​ഹ​കാ​രി​ക​ൾ, ഓ​ഡി​റ്റ​ർ​മാ​ർ, നി​യ​മോ​പ​ദേ​ശ​ക​ർ, പ​ത്ര​മാ​ധ്യ​മ സു​ഹൃ​ത്തു​ക്ക​ൾ തു​ട​ങ്ങി ഏ​വ​രു​ടെ​യും സ​ഹ​ക​ര​ണം കൊ​ണ്ടാ​ണ് ഒ​റ്റ​പ്പാ​ലം അ​ർ​ബ​ൻ ബാ​ങ്കി​നെ തു​ട​ർ​ച്ച​യാ​യി ഈ ​പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​ക്കി​യ​ത് എ​ന്ന് ബാ​ങ്ക് ചെ​യ​ർ​മാ​ൻ ഐ.​എം. സ​തീ​ശ​ൻ പ​റ​ഞ്ഞു.