ലൈ​ഫ് മി​ഷ​ൻ: ര​ണ്ടാംഘ​ട്ട അ​പ്പീ​ൽ എ​ട്ട് വ​രെ
Sunday, July 3, 2022 12:51 AM IST
പാലക്കാട്: ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഒ​ന്നാം ഘ​ട്ട​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലി​സ്റ്റി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ര​ണ്ടാം​ഘ​ട്ട അ​പ്പീ​ൽ ജൂ​ലൈ എ​ട്ട് വ​രെ ന​ൽ​കാം. ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ൽ അ​ർ​ഹ​രാ​യ​വ​ർ​ക്ക് ക്ലേ​ശ​ഘ​ട​ക​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നും അ​ന​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ ലി​സ്റ്റി​ൽ നി​ന്നും ഒ​ഴി​വാ​ക്കാ​നും ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ര​ണ്ടാം​ഘ​ട്ട അ​പ്പീ​ൽ ന​ൽ​കാം. ഒ​ന്നാം ഘ​ട്ട​ത്തി​ൽ അ​പ്പീ​ൽ ന​ൽ​കി​യ​വ​ർ​ക്ക് മാ​ത്ര​മേ ര​ണ്ടാം അ​പ്പീ​ൽ ന​ൽ​കാ​ൻ ക​ഴി​യു. അ​പ്പീ​ലു​ക​ൾ ഓ​ണ്‍​ലൈ​നാ​യും ആ​ക്ഷേ​പ​ങ്ങ​ൾ നേ​രി​ട്ടും ന​ൽ​കാം. ജി​ല്ലാ ലൈ​ഫ് മി​ഷ​ൻ ഓ​ഫീ​സി​നോ​ടു ചേ​ർ​ന്ന് ഹെ​ൽ​പ്പ് ഡ​സ്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഹെ​ൽ​പ്പ് ഡെ​സ്ക് മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ ന​ൽ​ക​മെ​ന്ന് ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു. ര​ണ്ടാം ഘ​ട്ട അ​പ്പീ​ൽ തീ​ർ​പ്പാ​ക്കു​ന്ന​ത് ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​പേ​ഴ്സ​ണാ​യ സ​മി​തി​യാ​ണ്. ജൂ​ലൈ 20 ന​കം ര​ണ്ടാം​ഘ​ട്ട അ​പ്പീ​ൽ തീ​ർ​പ്പാ​ക്കി ജൂ​ലൈ 22 ന് ​ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കും. ഓ​ഗ​സ്റ്റ് അ​ഞ്ചി​ന​കം ഗ്രാ​മ​സ​ഭ ചേ​ർ​ന്ന് ഓ​ഗ​സ്റ്റ് 16 ന് ​അ​ന്തി​മ ലി​സ്റ്റ് അം​ഗീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ​ഓ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.